തിരുവല്ല: കെടുകാര്യസ്ഥതയും ധൂർത്തും കൊണ്ട് ബജനാവ് കാലിയാക്കിയ ഇടതുമുന്നണി സർക്കാരിനുള്ള താക്കീതായി ഈ പാർലമെന്റ് തെരഞ്ഞെടുപ്പിനെ ജനം കാണുമെന്ന് കേരള കോൺഗ്രസ് സീനിയർ സെക്രട്ടറി കുഞ്ഞുകോശി പോൾ. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ കുറ്റൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമാനുസൃത ഉദ്യോഗ നിയമനത്തിനായി ഉദ്യോഗാർഥികൾ നിരാഹാരം കിടന്നും മുട്ടിലിഴഞ്ഞും സെക്രട്ടേറിയറ്റിനു മുമ്പിൽ സമരം നടത്തിയപ്പോൾ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോൾ തൊഴിൽ വാഗ്ദാനവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജിനു തൂമ്പുംകുഴി അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ആന്റോ ആന്റണി, സതീഷ് ചാത്തങ്കേരി, ലാലു തോമസ്, ഈപ്പൻ കുര്യൻ, കെ.എസ്. ഏബ്രഹാം, ജോസ് തേക്കാട്ടിൽ, ഏബ്രഹാം കുന്നുകണ്ടത്തിൽ, വി.ആർ. രാജേഷ്, ബിനു കുരുവിള, അഭിലാഷ് വെട്ടിക്കാടൻ, കലാധരൻ, പോൾ തോമസ്, വിശാഖ് വെൺപാല, സാബു കണ്ണാട്ടിപുഴ, ബിന്ദു കുഞ്ഞുമോൻ, സിന്ധു ലാൽ, ചെറിയാൻ സി. തോമസ്, രേഷ്മ എന്നിവർ പ്രസംഗിച്ചു.