കുടുംബയോഗങ്ങളിൽ പങ്കെടുത്ത് തോ​മ​സ് ഐ​സ​ക്
Wednesday, March 27, 2024 2:54 AM IST
പൊ​ൻ​കു​ന്നം: പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ടി.​എം. ​തോ​മ​സ് ഐ​സ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. പ​ള്ളി​ക്ക​ത്തോ​ട്ടി​ൽ രാ​വി​ലെ സ​ഹ​കാ​രി​ക​ളു​ടെ സം​ഗ​മ​ത്തോ​ടെ​യാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ക​റു​ക​ച്ചാ​ൽ ശ്രീ​നി​കേ​ത​ൻ ഹാ​ളി​ലും വെ​ള്ളാ​വൂ​ർ സാ​ഗ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലും മ​ഹി​ളാസം​ഗ​മം ന​ട​ന്നു.

ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ കു​ടും​ബ​യോ​ഗ​ങ്ങ​ൾ, ചെ​റു​വ​ള്ളി തേ​ക്കും​ഭാ​ഗം കു​ടും​ബ​യോ​ഗം, മ​ണി​മ​ല മു​ക്ക​ട ആ​ല​യംക​വ​ല കു​ടും​ബ​യോ​ഗം എ​ന്നി​വ​യി​ലും പ​ങ്കെ​ടു​ത്തു. സം​വാ​ദം എ​ന്ന നി​ല​യി​ലാ​യി​രു​ന്നു സം​ഗ​മ​ങ്ങ​ളും കു​ടും​ബ​യോ​ഗ​ങ്ങ​ളും ന​ട​ന്ന​ത്.​നി​ര​വ​ധിപ്പേ​ർ പ​ങ്കാ​ളി​ക​ളാ​യി.

ഗ​വ​ൺ​മെ​ന്‍റ് ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്, നേ​താ​ക്ക​ളാ​യ കെ.ജെ. തോ​മ​സ്, കെ.​എം.​ രാ​ധാ​കൃ​ഷ്ണ​ൻ, ഗി​രീ​ഷ് എ​സ്.​ നാ​യ​ർ, ഷെ​മീം അ​ഹ​മ്മ​ദ്, വി.​ജി.​ ലാ​ൽ, പ്ര​ഫ. ആ​ർ.​ ന​രേ​ന്ദ്ര​നാ​ഥ്, എം.എ. ഷാ​ജി, എ.എം. മാ​ത്യു ആ​നി​ത്തോ​ട്ടം,രാ​ജ​ൻ ചെ​റു​കാ​പ്പ​ള്ളി​ൽ, രാ​ജു തെ​ക്കേ​ക്ക​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തോ​മ​സ് ഐ​സക് ഇ​ന്നു തി​രു​വ​ല്ല​യി​ൽ

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​ ടി.​എം. തോ​മ​സ് ഐ​സ​ക്ക് ഇ​ന്നു തി​രു​വ​ല്ല അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 8.30ന് ​ക​വി​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ മു​ഖാ​മു​ഖം പ​രി​പാ​ടി​യോ​ടെ​യാ​ണ് തു​ട​ക്കം. 11.30ന് ​മ​ന​യ്ക്ക​ച്ചി​റ ശ്രീ​നാ​രാ​യ​ണ ക​ൺ​വ​ൻ​ഷ​ൻ ന​ഗ​റി​ൽ എ​ത്തും. 12ന് ​തി​രു​വ​ല്ല​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളും വി​വി​ധ കോ​ള​ജു​ക​ളും സ​ന്ദ​ർ​ശി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​നി​ക്കാ​ട് താ​ന്നി​മു​ണ്ട​യ്ക്ക​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ലും വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ല്ല വൈ​എം​സി​എ​യി​ൽ സൗ​ഹൃ​ദ സം​ഗ​മ​ത്തി​ലും ആ​റി​ന് നി​ര​ണ​ത്തും ഏ​ഴി​ന് കു​റ്റൂ​ർ ജം​ഗ്‌​ഷ​നി​ലും മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ക്കു.