അ​ടൂ​രി​ൽ സം​യു​ക്ത കു​രി​ശി​ന്‍റെവ​ഴി 29ന്
Wednesday, March 27, 2024 3:11 AM IST
അ​ടൂ​ർ: ദുഃ​ഖ​വെ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ച് അ​ടൂ​രി​ൽ 29നു ​സം​യു​ക്ത കു​രി​ശി​ന്‍റെവ​ഴി ന​ട​ക്കും. സീ​റോ മ​ല​ങ്ക​ര, സീ​റോ മ​ല​ബാ​ർ, ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​ക​ൾ സം​യു​ക്ത​മാ​യാ​ണ് കു​രി​ശി​​ന്‍റെവ​ഴി ന​ട​ത്തു​ന്ന​ത്.

ഈ​ശോ​യു​ടെ പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ​യും കു​രി​ശുമ​ര​ണ​ത്തി​ന്‍റെ​യും സ്മ​ര​ണ​യി​ൽ 14 സ്ഥ​ല​ങ്ങ​ളി​ൽ മു​ട്ടി​ന്മേ​ൽനി​ന്നു പ്രാ​ർ​ഥി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും കു​രി​ശി​ന്‍റെവ​ഴി.

ക​രു​വാ​റ്റ മാ​ർ സ്ലീ​വാ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽനി​ന്നു രാ​വി​ലെ 6.30ന് ​ആ​രം​ഭി​ക്കും. ഫാ.​ ജോ​സ് വെ​ച്ചു​വെ​ട്ടി​ക്ക​ൽ പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​യി​ക്കും.

സെ​ന്‍റ് ജോ​ൺ ഓ​ഫ് ദി ​ക്രോ​സ് ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ച് പ്രാ​ർ​ഥ​ന ന​ട​ത്തും. ഫാ. ​ജോ​സ​ഫ് പാം​ബ്ലാ​നി പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം ന​ൽ​കും.

സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലൂ​ടെ മ​ല​ങ്ക​ര തി​രു​ഹൃ​ദ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ക്കും. സ​മാ​പ​ന പ്രാ​ർ​ഥ​ന, സ​ന്ദേ​ശം എ​ന്നി​വ ഉ​ണ്ടാ​കും.

ഫാ.​ അ​ല​ക്സാ​ണ്ട​ർ പാ​ല​മ​റ്റം, ഫാ. ​ശാ​ന്ത​ൻ ച​രു​വി​ൽ, ഫാ. ​ജോ​സ് വെ​ച്ചു​വെ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.