ഇ​ന്ത്യ മു​ന്ന​ണി​യു​ടെ വി​ജ​യം അ​നി​വാ​ര്യം: പ​ന്ത​ളം സു​ധാ​ക​ര​ന്‍
Thursday, March 28, 2024 3:56 AM IST
പ​ത്ത​നം​തി​ട്ട: വ​ര്‍​ഗീ​യ ഫാ​സി​സ്റ്റ് ന​യ​ങ്ങ​ളു​ടെ വ​ക്താ​ക്ക​ളാ​യ കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ര്‍​ക്കാ​രി​നെ​തി​രേ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ വി​ജ​യം അ​നി​വാ​ര്യ​മാ​ണെ​ന്ന് കെ​പി​സി​സി തെ​ര​ഞ്ഞെ​ടു​പ്പു വി​ഭാ​ഗം ക​ണ്‍​വീ​ന​ര്‍ പ​ന്ത​ളം സു​ധാ​ക​ര​ന്‍. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് വാ​ര്‍ റൂ​മി​ന്റെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഴി​മ​തി ഭ​ര​ണം ന​ട​ത്തു​ന്ന കേ​ര​ള​ത്തി​ലെ പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി​ക്കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍ റൂം ​സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജെ​യ്‌​സ​ണ്‍ ജോ​സ​ഫ്, ഡി​സി​ഡി നേ​താ​ക്ക​ളാ​യ എ.​ഷം​സു​ദീ​ന്‍,

എ.​സു​രേ​ഷ്‌​കു​മാ​ര്‍, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, കെ. ​ജാ​സിം​കൂ​ട്ടി, സ​ജി കൊ​ട്ട​ക്കാ​ട്, വാ​ര്‍ റൂം ​ജി​ല്ലാ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​അ​ബ്ദു​ള്‍ ഹാ​രി​സ്, ബ്ലോ​ക്ക് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ഷാ​ജി​മോ​ന്‍, അ​ജി​ത് മ​ണ്ണി​ല്‍, എ​സ് അ​ഫ്‌​സ​ല്‍, അ​ബ്ദു​ള്‍ ക​ലാം ആ​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.