ബ​സ് ന​ട​പ്പാ​ത​യി​ൽ ഇ​ടി​ച്ചു​ക​യ​റി
Thursday, March 28, 2024 3:56 AM IST
അ​മ്പ​ല​പ്പു​ഴ: ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ര​ക്ഷ​പ്പെടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ന​ട​പ്പാ​ത​യി​ൽ ഇ​ടി​ച്ചുക​യ​റി. വ​ൻദു​ര​ന്തം ഒ​ഴി​വാ​യി. ദേ​ശീ​യപാ​ത​യി​ൽ കാ​ക്കാ​ഴം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കൊ​ടു​ങ്ങ​ല്ലൂ​രി​ൽനി​ന്ന് കൊ​ല്ല​ത്തേ​ക്കുപോ​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ട​ക്ക് ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത​യി​ൽ പോ​യ ബൈ​ക്ക് ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ​സ് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം തെ​റ്റി​യ ബൈ​ക്കും ന​ട​പ്പാ​ത​യി​ൽ ത​ട്ടിവീ​ണു. 50 ഓ​ളം യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. ഗ​താ​ഗ​തം ത​ട​സപ്പെ​ട്ട​ത് അ​മ്പ​ല​പ്പു​ഴ പോ​ലീ​സെ​ത്തി നി​യ​ന്ത്രി​ച്ചു.​

പി​ന്നീ​ട് ത​ക​ഴി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർഫോ​ഴ്സാ​ണ് ബ​സ് റോ​ഡി​ൽനി​ന്ന് നീ​ക്കം ചെ​യ്ത​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ നി​ര​വ​ധി ആം​ബു​ല​ൻ​സു​ക​ളും കു​ടു​ങ്ങി. നി​സാ​ര പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.