മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്രം ശാ​ന്തി​ഗ്രാ​മം ഗൃ​ഹ​പ്ര​വേ​ശം വി​ഷു​ദി​ന​ത്തി​ൽ
Saturday, April 13, 2024 3:22 AM IST
അ​ടൂ​ർ: ആ​ശ്ര​യ​മ​റ്റ​വ​രു​ടെ ആ​തു​രാ​ശ്ര​മ​മാ​യ അ​ടൂ​ർ മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്രം തെ​രു​വ് മ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ള്ളി​ക്ക​ൽ ക​ള്ള​പ്പ​ൻ​ചി​റ​യി​ൽ നി​ർ​മി​ച്ച ശാ​ന്തി​ഗ്രാ​മം ആ​തു​രാ​ശ്ര​മ​ത്തി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ ക​ർ​മം നാ​ളെ വി​ഷു​ദി​ന​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ക്കും. മാ​തൃ​സ്ഥാ​നീ​യ​യാ​യി ച​ല​ച്ചി​ത്ര ന​ടി സീ​മ ജി. ​നാ​യ​ർ അ​ടു​പ്പി​ൽ അ​ഗ്നി പ​ക​രും.

ഏ​ക​ദേ​ശം 70 അം​ഗ​ങ്ങ​ൾ​ക്ക് താ​മ​സ​യോ​ഗ്യ​മാ​യ ഈ ​പ​ദ്ധ​തി പ​ള​ളി​ക്ക​ൽ, കൊ​യ്പ്പ​ള​ളി വി​ള​യി​ൽ, ശാ​ന്ത​മ്മ​യ​മ്മ ദാ​ന​മാ​യി ന​ൽ​കി​യ ഭൂ​മി​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

മ​ഹാ​ത്മ​യി​ലെ മാ​തൃ​ത്വ​ങ്ങ​ൾ​ക്ക് ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ യ​ങ്കേ​ർ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (വൈ​എം​എ) പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ വി​ഷു കൈ​നീ​ട്ടം ന​ൽ​കും.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹ്യ, സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.