വാ​യ്പൂ​ര് സി​എ​സ്ഐ പ​ള്ളി പ്ര​തി​ഷ്ഠാ​ശു​ശ്രൂ​ഷ നാ​ളെ
Saturday, April 13, 2024 3:30 AM IST
വാ​യ്പൂ​ര്: പു​ന​ർ​നി​ർ​മി​ച്ച വാ​യ്പൂ​ര് സെ​ന്‍റ് ലൂ​ക്സ് സി​എ​സ്ഐ പ​ള്ളി​യു​ടെ പ്ര​തി​ഷ്ഠാ ശു​ശ്രൂ​ഷ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ബി​ഷ​പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.

ഇ​ട​വ​ക വി​കാ​രി റ​വ. പ്ര​വീ​ൺ ജോ​ർ​ജ് ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ഷ​പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. 1870​ൽ ആ​ർ​ച്ച്ഡീ​ക്ക​ൻ ജോ​ൺ കെ​യ്‌​ലി​യാ​ണ് വാ​യ്പൂ​ര് സി​എ​സ്ഐ ദേ​വാ​ല​യം സ്ഥാ​പി​ച്ച​ത്. 154 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്ന ദേ​വാ​ല​യ​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും ന​വീ​ക​രി​ച്ച് പു​ന​ർ​നി​ർ​മി​ച്ച​ത്.

34 വ​ർ​ഷം കേ​ര​ള​ത്തി​ൽ സി​എം​എ​സ്, മി​ഷ​ന​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച ആ​ർ​ച്ച് ഡീ​ക്ക​ൻ കെ​യ്‌​ലി വാ​യ്പൂ​ര് സ​ഭ​യോ​ടൊ​പ്പം മ​റ്റ് 34 പ​ള്ളി​ക​ളു​ടെ​യും സ്ഥാ​പ​ക​നാ​ണ്. ദേ​വാ​ല​യ പ്ര​തി​ഷ്ഠാ ശു​ശ്രൂ​ഷ​യ്ക്ക് എ​ത്തു​ന്ന ബി​ഷ​പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​നെ സ​ഭ​യു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വാ​യ്പൂ​ര് ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ൽ​നി​ന്നും സ്വീ​ക​രി​ക്കും.

പ്ര​തി​ഷ്ഠാ ശു​ശ്രൂ​ഷ​യോ​ടൊ​പ്പം സ്ഥി​രീ​ക​ര​ണ ശു​ശ്രൂ​ഷ​യും ന​ട​ക്കും. ഇ​ട​വ​ക വി​കാ​രി റ​വ. പ്ര​വീ​ൺ ജോ​ർ​ജ് ചാ​ക്കോ, സ​ഭാ​പ്ര​വ​ർ​ത്ത​ക​ൻ ഇ​വാ​ഞ്ച​ലി​സ്റ്റ് സി.​കെ. രാ​ജീ​വ്, കെ.​ജെ. ജോ​ർ​ജ്, കെ.​വി. ജോ​സ്, റെ​ജി​മോ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.