തോ​മ​സ് ഐ​സ​ക്കി​ന് റാ​ന്നി​യി​ൽ സ്വീ​ക​ര​ണം
Sunday, April 21, 2024 3:58 AM IST
റാ​ന്നി: മ​ല​യോ​ര നാ​ടി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ടി. എം. ​തോ​മ​സ് ഐ​സ​ക് ത​ന്‍റെ റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നാം​ഘ​ട്ട പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ ച​ന്ന​മം​ഗ​ലത്തുനി​ന്ന് ആ​രം​ഭി​ച്ച സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്വീ​ക​ര​ണ പോ​യി​ന്‍റു​ക​ളി​ൽ മാ​ത്ര​മ​ല്ല സ്ഥാ​നാ​ർ​ഥി യാ​ത്രചെ​യ്ത വ​ഴി​ക​ളി​ലും ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. പൂ​ക്ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി പാ​ത​യോ​ര​ങ്ങ​ളി​ൽ വീ​ട്ട​മ്മ​മാ​രും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ കാ​ത്തു​നി​ന്നു. പു​സ്ത​ക​ങ്ങ​ളും പു​ഷ്പ​ങ്ങ​ളു​മാ​യാ​ണ് മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്.

മു​ത്തു​ക്കു​ട​ക​ളും വ​നി​ത​ക​ളു​ടെ ചെ​ണ്ട​മേ​ള​യോ​ടും കൂ​ടി വ​ൻ ജ​നാ​വ​ലി​യോ​ടെ​യാ​ണ് അ​ങ്ങാ​ടി - ചി​റ​യ്ക്ക​പ്പ​ടി​യി​ൽ സ്വീ​ക​രി​ച്ച​ത്. ജോ​മോ​ൻ കോ​ളാ​കോ​ട്ട് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട പാ​ർ​ല​മെന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് കമ്മിറ്റി പ്ര​സി​ഡ​ന്‍റ് ചി​റ്റ​യം ഗോ​പ​കു​മാ​ർ, സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം,

റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.ആ​ർ. പ്ര​സാ​ദ്, എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ജോ​ജോ കോ​വൂ​ർ, ജോ​ർ​ജ് ഏ​ബ്ര​ഹാം, എ​സ്. ഹ​രി​ദാ​സ്, റോ​ഷ​ൻ റോ​യി മാ​ത്യു, ടി.എ​ൻ. ശി​വ​ൻകു​ട്ടി, കെ. സ​തീ​ഷ്, സ​ന്തോ​ഷ് കെ. ​ചാ​ണ്ടി, ജേ​ക്ക​ബ് പു​ന്നൂ​സ് വ​ള​യ​നാ​ട്ട്, വി. ​പ്ര​സാ​ദ്, അ​മ​ൽ ഏ​ബ്ര​ഹാം, സാം ​പി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.