മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ വാ​ഹ​നാ​പ​ക​ടം; അ​ഞ്ചു പേ​ർ​ക്കു പ​രി​ക്ക്
Sunday, April 21, 2024 3:58 AM IST
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ബൈ​പാ​സി​ലൂ​ടെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ആ​ഡം​ബ​ര കാ​ർ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണ് അ​പ​ക​ടം.

അ​മി​തവേ​ഗ​ത്തി​ലെ​ത്തി​യ പോ​ർ​ഷെ കാ​ർ മു​ണ്ട​ക്ക​യം ബൈ​പാ​സ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന പി​ക്ക​പ്പ് ലോ​റി​യി​ലും ഓ​ട്ടോ​റി​ക്ഷ​യി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്കും പി​ക്ക്അ​പ്പ്‌ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്കും കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കേ​റ്റു.