മന്ത്രിയുടെ പ്രോഗ്രസ് റിപ്പോർട്ട് സിപിഎം പുറത്തുവിടണമെന്ന് എസ്ഡിപിഐ
1573969
Tuesday, July 8, 2025 5:30 AM IST
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലയിൽ പൂർത്തിയാക്കിയ വികസന പദ്ധതികളുടെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിടാൻ സിപിഎം പത്തനംതിട്ട ജില്ല നേതൃത്വത്തിന് ആർജ്ജവമുണ്ടോയെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ്. മുഹമ്മദ് അനീഷ്. കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ ആരോഗ്യ മേഖലയിൽ 970 കോടിയുടെ വികസനമാണ് മന്ത്രി വീണാ ജോർജ് കൊണ്ടുവന്നതെന്നാണ് സിപിഎമ്മിന്റെ അവകാശവാദം.
പത്തനംതിട്ട ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന സ്വന്തം മണ്ഡലമായ ആറന്മുളയിൽ എത്ര പദ്ധതികളാണ് മന്ത്രിക്ക് പൂർത്തീകരിക്കാൻ കഴിഞ്ഞത്. ജില്ലാ ആസ്ഥാനത്തെ വികസന മുരടിപ്പിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും വീണാ ജോർജിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഹമ്മദ് അനീഷ് പറഞ്ഞു.