പൊതുജനാരോഗ്യ മേഖല തകർത്തതിന് സർക്കാർ മറുപടി പറയണം: വിചാർ വിഭാഗ്
1573971
Tuesday, July 8, 2025 5:30 AM IST
പത്തനംതിട്ട: ജില്ലയുടെ പൊതുജനാരോഗ്യ മേഖല തകർത്തതിന് സർക്കാരും ജില്ലാ ഭരണകൂടവും മറുപടി പറയണമെന്ന് കെപിസിസി വിചാർ വിഭാഗ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ആരോഗ്യവും ചികിത്സയും സംരക്ഷിക്കുക സർക്കാരിന്റെ വലിയ ഉത്തരവാദിത്വമാണ്.
ആശുപത്രി കെട്ടിടങ്ങൾ തകർന്ന് സുരക്ഷിതത്വം ഇല്ലാതെയായി. സർക്കാർ മെഡിക്കൽ കോളജുകളിൽ പോലും അത്യാവശ്യ മെഡിക്കൽ സാമഗ്രികളും മരുന്നുകളും ലഭ്യമല്ല. ആരോഗ്യ സംരക്ഷണത്തിനായി ജനങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യേണ്ടുന്ന സ്ഥിതി ലജ്ജാകരമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
ജില്ലാ ചെയർമാൻ ഡോ റോയ്സ് മല്ലശേരി അധ്യക്ഷത വഹിച്ച സമ്മേളനം ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, വിചാർ വിഭാഗ് സംസ്ഥാന സെക്രട്ടറി സഞ്ജീവ് അമ്പലപ്പാട്, ജില്ലാ ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ, ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, മറ്റ് നേതാക്കളായ ജി. രഘുനാഥ്, വെട്ടൂർ ജ്യോതി പ്രസാദ്, ജോൺസൺ വിളവിനാൽ, പ്രഫ. പി. കെ. മോഹൻ രാജ്, അജിത് മണ്ണിൽ, ജെറി മാത്യു സാം, എം. ബി. സത്യൻ, വിചാർ വിഭാഗ് ഭാരവാഹികളായ ബി. രാജശ്രീ, എ. ജി. ഏബ്രഹാം, അബ്ദുൽ കലാം ആസാദ് , ഡോ. എം. എം. ബി. ഹസൻ, ബിജു മോൻ കെ. സാമുവൽ, സജി കെ. സൈൺ, വർഗീസ് പൂവൻ പാറ, മനോജ് കടമ്മനിട്ട, പ്രീത ബി. നായർ, ഒ. കെ. നായർ , ഫ്രെഡി ഉമ്മൻ, ഷിനു അലക്സ്, ഷീബാ വർഗീസ്, സ്വാമി നാഥൻ എന്നിവർ പ്രസംഗിച്ചു.