അടൂര്‍ കെഎസ്ആര്‍ടിസി ഇനി ഇ ഓഫീസ്
1573973
Tuesday, July 8, 2025 5:33 AM IST
അടൂർ: കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഇ ഓഫീസ് പ്രഖ്യാപനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 4.83 ലക്ഷം രൂപ വിനിയോഗിച്ചാണ് സമ്പൂര്‍ണ കംപ്യൂട്ടർവത്കരണം നടപ്പാക്കിയത്.
സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകളും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്. കെഎസ്ആര്‍ടിസി ഓഫീസ് നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനും താമസം ഒഴിവാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും ഇതിലൂടെ സാധ്യമാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
നഗരസഭാ ചെയര്പേഴ്സന് കെ.മഹേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ പി.എസ്. പ്രമോദ് ശങ്കര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ രാജി ചെറിയാന്, കെഎസ്ആര്‍ടിസി സംഘടനാ പ്രതിനിധികളായ ടി.കെ.അരവിന്ദ്, ജി.അരുണ്‍, ഡി പ്രശാന്ത്, ജി.അനില്‍കുമാർ, സി.അഭിലാഷ്, എടിഒ .അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.