ഭീമൻ ഹിറ്റാച്ചി എത്തിച്ചു, രക്ഷാദൗത്യം തുടരും
1574239
Wednesday, July 9, 2025 3:45 AM IST
കോന്നി: പയ്യനാമൺ ചെങ്കുളത്ത് പാറമട അപകടത്തിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്നതിലേക്ക് ഭീമൻ ഹിറ്റാച്ചി എത്തി.
ദൗത്യത്തിന് ആവശ്യമായ ലോംഗ് ബൂം ഹിറ്റാച്ചി ആലപ്പുഴയിൽ നിന്നുമാണ് ഇന്നലെ വൈകുന്നേരം എത്തിച്ചത്. ഇതുപയോഗിച്ചുള്ള രക്ഷാദൗത്യമാണ് ഇനി നടക്കുന്നത്.
ഭീമൻ ഹിറ്റാച്ചി ഉപയോഗിച്ച് പാറമടയിൽ കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി നീക്കുകയാണ് ലക്ഷ്യം. ഇതിനുള്ളിൽ ഇതു നിയന്ത്രിച്ചിരുന്ന അജയ് റായി കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് നിഗമനം.
ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാർ, എഡിഎം ബി. ജ്യോതി, ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി എന്നിവർ സംഭവ സ്ഥലത്തുണ്ട്.