സ്കൂൾ സമയത്ത് ചരക്കുലോറികൾ നിയന്ത്രിക്കണം
1574253
Wednesday, July 9, 2025 4:01 AM IST
പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ റോഡിൽ സ്കൂൾ സമയത്ത് ഓടുന്ന ചരക്ക് ലോറികൾക്കെതിരേ നടപി വേണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ അധ്യക്ഷത വഹിച്ചു.
കേടുകൂടാതെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ആന്റി റാബിസ് വാക്സിനുകളായ എച്ച്ആര്‍ഐജി, റാബിഷില്‍ഡ്, ഈആര്‍ഐജി തുടങ്ങിയവ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉറപ്പാക്കണം.
പത്തനംതിട്ട, കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ടിബി സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം, കെഎച്ച്ആര്‍ഡബ്ലുസിയുടെ പേവാര്‍ഡ് എന്നിവയുടെ ശോചനീയവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോഴഞ്ചേരി തഹസില്‍ദാര്‍ ടി.കെ.നൗഷാദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എൽ.സന്ധ്യാറാണി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.