എം​ഡി​എം​എ ല​ഹ​രി​മ​രു​ന്നു​മാ​യി തൃ​ശൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ
Saturday, July 13, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: എം​ഡി​എം​എ (മെ​ത്ത​ലീ​ൻ ഡ​യോ​ക്സി മെ​ത്താം ഫീ​റ്റ​മി​ൻ) ല​ഹ​രി മ​രു​ന്നു​മാ​യി തൃ​ശൂ​ർ സ്വ​ദേ​ശി കോ​ഴ​ഞ്ചേ​രി​യി​ൽ പി​ടി​യി​ലാ​യി. ത്യ​ശൂ​ർ സ്വ​ദേ​ശി അ​ഖി​ലി​നെ (21) യാ​ണ് പ​ത്ത​നം​തി​ട്ട എ​ക്‌​സൈ​സ് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡും ഐ​ബി സം​ഘ​വും പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

തൃ​ശൂ​രി​ലെ ഒ​രു മാ​ളി​ലെ ഡ്രൈ​വ​റാ​ണ് അ​ഖി​ൽ. കോ​ഴ​ഞ്ചേ​രി ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു വി​ല്പ​ന​യ്ക്കാ​യി എ​ത്തി​യ അ​ഖി​ലി​ന്‍റെ കൈ​വ​ശം ര​ണ്ട് ഗ്രാം ​എം​ഡി​എം​എ ഉ​ണ്ടാ​യി​രു​ന്നു. അ​ര ഗ്രാം ​കൈ​വ​ശം വ​യ്ക്കു​ന്ന​ത് ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ണ്.

സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. സ​ഞ്ജീ​വ് കു​മാ​ർ, എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഉ​നൈ​സ് അ​ഹ​മ്മ​ദ്, ഐ​ബി ഇ​ൻ​സ്‌​പെ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ശ​ശി​ധ​ര​ൻ പി​ള്ള, സി​ഇ​ഒ​മാ​രാ​യ ശ്രീ​കു​മാ​ർ, കെ.​എ​സ്. ശ്രീ​ആ​ന​ന്ദ് , ര​തീ​ഷ്, എ​സ്. ശ്രീ​ന​ന്ദ് , ആ​ർ.​വി. ര​തീ​ഷ്, ഡ്രൈ​വ​ർ വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

സം​ഘ​ത്തി​ലെ ത​ല​വ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി ആ​ഷി​തി​നെ (34) ര​ണ്ടാം പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ശ​രി​യാ​ക്കി കൊ​ടു​ക്കു​ന്ന ഏ​ജ​ന്‍റാ​ണ് ആ​ഷി​ത്. ആ​ഴ്ച​യി​ൽ പ​ല​ത​വ​ണ ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ൽ എ​ത്താ​റു​ണ്ട്. ഗൂ​ഗി​ൾ പേ ​വ​ഴി​യാ​ണ് ഇ​വ​ർ രൂ​പ കൈ ​മാ​റി​യി​രു​ന്ന​ത്.‌