കു​ഴ​ഞ്ഞു​വീ​ണ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എത്തിക്കാനായില്ല; വഴിമധ്യേ മരിച്ചു
Friday, August 16, 2019 11:38 PM IST
തി​​രു​​വ​​ല്ല: ദേ​​ഹാ​​സ്വാ​​സ്ഥ്യ​​ത്തെതു​​ട​​ർ​​ന്ന് കു​​ഴ​​ഞ്ഞു​​വീ​​ണ കെ എസ്ആ​​ർ​​ടി​​സി ജീ​​വ​​ന​​ക്കാ​​ര​​നെ വെ​​ള്ള​​പ്പൊ​​ക്കം മൂ​​ലം സ​​മ​​യ​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കാ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന​​തി​​നാ​​ൽ മ​​രി​​ച്ചു.

നി​​ര​​ണം ഇ​​ര​​തോ​​ട് സ്വ​​ദേ​​ശി​​യും എ​​ട​​ത്വ കെഎ​​സ്ആ​​ർ ടി ​​സി ജീ​​വ​​ന​​ക്കാ​​ര​​നാ​​യ കി​​ഴ​​ക്കേ​​കു​​റ്റു മാ​​ലി​​യി​​ൽ പ്ര​​കാ​​ശാണ്(47) സ​​മ​​യ​​ത്ത് വൈ​​ദ്യ​​സ​​ഹാ​​യം കി​​ട്ടാ​​ത്ത​​തു മൂ​​ലം മ​​ര​​ിച്ച​​ത്. രാ​​വി​​ലെ ഏ​​ഴി​​ന്് നെ​​ഞ്ചു​​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ട പ്ര​​കാ​​ശ​​ിനെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യെ​​ങ്കി​​ലും റോ​​ഡി​​ൽ വെ​​ള്ളം ആ​​യ​​തി​​നാ​​ൽ താ​​മ​​സം നേ​​രി​​ട്ടു. തു​​ട​​ർ​​ന്ന് വ​​ഴി​​മധ്യേ മ​​ര​​ണ​​ം സംഭവിക്കുക​​യാ​​യി​​രു​​ന്നു. ഭാ​​ര്യ: സ​​ജി​​ത. മ​​ക്ക​​ൾ ആ​​ദി​​ത്യ, ആ​​ദ്യ, സം​​സ്കാ​​രം പി​​ന്നീ​​ട്.