പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗുരുതരപ​രി​ക്ക്
Saturday, August 17, 2019 10:28 PM IST
അ​ടൂ​ർ: പ​റ​ക്കോ​ട്ട് വി​ര​ണ്ടോ​ടി​യ പോ​ത്ത് നാ​ട്ടു​കാ​രെ ഏ​ഴ് മ​ണി​ക്കൂ​ർ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ഇ​തി​നി​ടെ പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്കു ഗുരുതരമായി പ​രി​ക്കേ​റ്റു.ഇ​ള​മ​ണ്ണൂ​ർ പാ​റ​യ്ക്ക​ൽ പു​ത്ത​ൻ​വീ​ട് ജ​മീ​ലി (80) നാ​ണ് പ​രു​ക്കേ​റ്റ​ത്.

അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്കി​യ ശേ​ഷം ജ​മീ​ലി​നെ ചാ​യ​ലോ​ട്ടെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റ് മൂ​ന്നു പേ​ർ​ക്കും​നി​സാ​ര പ​രി​ക്കേ​റ്റു.ഇ​ന്ന​ലെ രാ​വി​ലെ 11ന്പ​റ​ക്കോ​ട്ടാ​ണ് പോ​ത്ത് വി​ര​ണ്ടോ​ടി​യ​ത് .തു​ട​ർ​ന്ന് നെ​ടു​മ​ണ്‍ പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്ന പോ​ത്തി​നെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ വൈ​കി​ട്ട് 5.30ന് ​പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.