എ​ൻ​സി​സി ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു
Sunday, August 18, 2019 10:24 PM IST
തി​രു​വ​ല്ല: എ​ൻ​സി​സി ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ സു​നി​ൽ കു​മാ​ർ പ്ര​ള​യ​ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു. പ്ര​ള​യ​ദി​ന​മാ​ര​ഭി​ച്ച​പ്പോ​ൾ മു​ത​ൽ ത​ന്നെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ താ​ലൂ​ക്കി​ലെ വി​വി​ധ ക്യാ​ന്പു​ക​ളി​ൽ സ​ജീ​വ സേ​വ​നം ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ തി​രു​മൂ​ല​പു​രം സെ​ന്‍റ ്തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച​ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ സു​നി​ൽ കു​മാ​ർ കേ​ഡ​റ്റു​ക​ളെ അ​ഭി​ന​ന്ദി​ച്ചു.15 (കെ) ​ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ സ​ജീ​വ് ബ​വേ​ജ, സു​ബേ​ദാ​ർ മേ​ജ​ർ ജെ.​ബി.​ഗു​രാ​ജ്, ഹ​വി​ൽ​ദാ​ർ ജ​യ​കു​മാ​ർ, എ​എ​ൻ​ഒ മെ​ൻ​സി വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തോ​ട​പ്പം ഉ​ണ്ടാ​യി​രു​ന്നു.ക്യാ​ന്പു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി, ഇ​നി 10 ക്യാ​ന്പു​ക​ൾ മാ​ത്രം