ചേ​ന്നം​പു​ത്തൂ​ർ കോ​ള​നി: ഫ്ളാ​റ്റ് നി​ർ​മി​ക്കാ​ൻ സ്ഥ​ലം സൗജന്യമായി ന​ൽ​കു​മെ​ന്ന് ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡ്
Sunday, August 18, 2019 10:26 PM IST
അ​ടൂ​ർ: ചേ​ന്നം​പു​ത്തൂ​ർ കോ​ള​നി​യി​ലെ ഭ​വ​ന​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ എ​ത്ര​യെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ർ​വേ ന​ട​ത്തി പ​ട്ടി​ക ന​ൽ​കി​യാ​ൽ ഫ്ളാ​റ്റ് നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്ഥ​ലം സം​സ്ഥാ​ന ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ. ചേ​ന്നം​പു​ത്തൂ​ർ കോ​ള​നി സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.
സ​ർ​വേ ന​ട​ത്തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​ട്ടി​ക ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ഫ്ളാ​റ്റ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും എം ​എ​ൽ എ ​പ​റ​ഞ്ഞു.
ചേ​ന്നം​പു​ത്തൂ​ർ കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് വാ​സ​യോ​ഗ്യ​മാ​യ വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തോ​ട്ടു​വ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലാ​ണ് ആ​ലോ​ച​നാ​യോ​ഗം ചേ​ർ​ന്ന​ത്.
രാ​ജീ​വ് ഗാ​ന്ധി ല​ക്ഷം വീ​ട് കോ​ള​നി പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച​താ​ണ് ചേ​ന്നം​പു​ത്തൂ​ർ കോ​ള​നി. 34 കു​ടും​ബ​ങ്ങ​ളാ​ണ് ഹൗ​സിം​ഗ് ബോ​ർ​ഡ് വ​ക സ്ഥ​ല​ത്തെ ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​ത്.
ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ വീ​ടു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന കോ​ള​നി നി​വാ​സി​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചി​രു​ന്നു. ചേ​ന്നം​പു​ത്തൂ​ർ കോ​ള​നി​യി​യി​ലെ ഭ​വ​ന​ത്തി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക പ​ഞ്ചാ​യ​ത്ത് ത​രു​ന്ന മു​റ​യ്ക്ക് ദാ​ന ആ​ധാ​രം ന​ൽ​കു​ന്ന​തി​ന് സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് ത​യാ​റാ​ണെ​ന്ന് ഹൗ​സിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു.
വീ​ടു​ക​ൾ താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തോ​ട്ടു​വ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​ണ് കോ​ള​നി നി​വാ​സി​ക​ൾ.ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹ്, ഹൗ​സിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​പ്ര​സാ​ദ്, അ​ടൂ​ർ അ​ർ​ഡി​ഒ പി.​റ്റി. എ​ബ്ര​ഹാം,ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ. ബീ​നാ റാ​ണി, അ​ടൂ​ർ ത​ഹ​സി​ൽ​ദാ​ർ ബീ​ന എ​സ്. ഹ​നീ​ഫ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ, പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി . ​പ്ര​സ​ന്ന​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു