കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി, ന​ഷ്ട​പ​രി​ഹാ​രം വൈ​കും
Monday, August 19, 2019 10:14 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​യ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ന​ഷ്ട​പ​രി​ഹാ​രം വൈ​കും. മ​ഹാ​പ്ര​ള​യ​ത്തി​ൽ​പെ​ട്ട​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം പോ​ലും വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​വ​ണ​ത്തെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ളൊ​ന്നു​മാ​യി​ട്ടി​ല്ല.
വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ധി​യി​ൽ​വ​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം അ​ധി​കം വൈ​കാ​തെ ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്ന് കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​യ ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ണ​മാ​യി​ട്ടി​ല്ല. പ്ര​ള​യ​ജ​ലം ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി​യ​ത്. നെ​ല്ല്, മ​ര​ച്ചീ​നി, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് വ​ൻ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. വെ​ള്ളം ക​യ​റി​യാ​ണ് ന​ഷ്ട​മേ​റെ​യും. ഓ​ണ​ത്തി​ന് വി​ള​വെ​ടു​പ്പ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ഏ​ത്ത​വാ​ഴ കൃ​ഷി​ക്കും വ​ൻ ന​ഷ്ട​മു​ണ്ടാ​യി.
ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ​സ​മ​യ​ത്ത് ന​ഷ്ടം നേ​രി​ട്ട ക​ർ​ഷ​ക​രാ​ണ് വീ​ണ്ടും ദു​രി​ത​ത്തി​ലാ​യ​ത്.2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 2836.8 ഹെ​ക്ട​റി​ലാ​ണ് കാ​ർ​ഷി​ക​ന​ഷ്ടം ഉ​ണ്ടാ​യ​ത്. 10,450 ക​ർ​ഷ​ക​രാ​ണ് ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ച്ച​ത്. 5048 പേ​ർ​ക്കു മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ​മാ​സം വ​രെ ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. 478 ക​ർ​ഷ​ക​ർ വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ധി​യി​ലാ​യി​രു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ൽ അ​ടി​ഞ്ഞ ചെ​ളി നീ​ക്കം ചെ​യ്യാ​ൻ 4402 പേ​ർ​ക്ക സ​ഹാ​യം ന​ൽ​കി.
കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് ജി​ല്ല​യി​ൽ 6.55 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി കൃ​ഷി​വ​കു​പ്പ്.മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന് 22.6 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. 4587 ക​ന്നു​കാ​ലി ക​ർ​ഷ​ക​ർ​ക്ക് ദു​രി​താ​ശ്വാ​സ​സ​ഹാ​യം എ​ത്തി​ച്ചു.
ഇ​ത്ത​വ​ണ തി​രു​വ​ല്ല, കോ​ഴ​ഞ്ചേ​രി, അ​ടൂ​ർ, റാ​ന്നി, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ൽ കൃ​ഷി​നാ​ശം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത് തി​രു​വ​ല്ല, കോ​ഴ​ഞ്ചേ​രി, അ​ടൂ​ർ താ​ലൂ​ക്കു​ക​ൾ​ക്കാ​ണ്.
പ​ന്ത​ളം, തി​രു​വ​ല്ല മേ​ഖ​ല​യി​ൽ പ്ര​ള​യ​ജ​ലം ദി​വ​സ​ങ്ങ​ളോ​ളം കെ​ട്ടി​നി​ന്ന​തു കാ​ര​ണം ഏ​ക്ക​റു ക​ണ​ക്കി​ന് സ്ഥ​ല​ത്തെ പ​ച്ച​ക്ക​റി, മ​ര​ച്ചീ​നി കൃ​ഷി​ക​ൾ ന​ശി​ച്ചി​രു​ന്നു.