കാ​ൻ​സ​ർ നി​ർ​ണ​യ​ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ​വും ‌‌
Tuesday, September 10, 2019 11:17 PM IST
കോ​ഴ​ഞ്ചേ​രി: മു​ത്തൂ​റ്റ് ഗ്രൂ​പ്പി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ 150 സൗ​ജ​ന്യ കാ​ൻ​സ​ർ ശ​സ്ത്ര​ക്രി​യ​ക​ൾ ചെ​യ്തു കൊ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി 21നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പ​ത്ത​നാ ​പു​രം ഗാ​ന്ധി​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ന​ട​ത്തും.
കാ​ൻ​സ​ർ നി​ർ​ണ​യം ന​ട​ത്തപ്പെട്ട​വ​ർ​ക്കു വേ​ണ്ടി​യു​ള്ള ശ​സ്ത്ര​ക്രി​യ​ക​ൾ സൗ​ജ​ന്യ​മാ​യി ചെ​യ്തു കൊ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ക്യാ​ന്പും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തും.
കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി​യ​വ​ർ​ക്കോ കാ​ൻ​സ​ർ സം​ബ​ന്ധ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തേ​ണ്ട​വ​ർ​ക്കോ തി​ക​ച്ചും സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ൾ​പ്പെ​ടെ സൗ​ജ​ന്യ​മാ​യി കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ൽ രോ​ഗ നി​ർ​ണ​യ​വും ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ക​യും ശ​സ്ത്ര​ക്രി​യാ​ന​ന്ത​ര സേ​വ​ന​ങ്ങ​ൾ ന​ൽ​കും.