സാ​യാ​ഹ്‌​ന ധ​ർ​ണ ന​ട​ത്തി
Tuesday, September 17, 2019 10:43 PM IST
‌പ​ത്ത​നം​തി​ട്ട: പ​ശ്ചി​മ​ഘ​ട്ട​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ മാ​ധ​വ് ഗാ​ഡ്ഗി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി പ​ത്ത​നം​തി​ട്ട​യി​ൽ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി. ക​സ്തൂ​രി​രം​ഗ​ന്‍ റി​പ്പോ​ര്‍​ട്ടി​നെ എ​തി​ര്‍​ത്ത് സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍ മാ​ധ​വ​ഗാ​ഡ്ഗി​ല്‍ റി​പ്പോ​ര്‍​ട്ട് ച​ര്‍​ച്ചാ വി​ഷ​യ​മാ​ക്കു​ന്നി​ല്ല.
പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ ജൈ​വ​സ​മൃ​ദ്ധി​യെ​യും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളെ​യും ജ​ല​സ്രോ​ത​സു​ക​ളെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഭാ​വി​യി​ല്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ന​സി​ലാ​ക്കി ത​രു​ന്ന​താ​ണ് മാ​ധ​വ് ഗാ​ഡ്ഗി​ല്‍ റി​പ്പോ​ര്‍​ട്ട്. റി​പ്പോ​ര്‍​ട്ട് അം​ഗീ​ക​രി​ക്കേ​ണ്ട​ത് നൂ​റു ശ​ത​മാ​നം ജ​നാ​ധി​പ​ത്യ​പ​ര​മാ​യാ​ക​ണ​മെ​ന്നും ഇ​തി​നാ​യി ഗ്രാ​മ​സ​ഭ​ക​ള്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത് റി​പ്പോ​ര്‍​ട്ടി​നെ​പ്പ​റ്റി​യു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ അ​ക​റ്റ​ണ​മെ​ന്നും മാ​ധ​വ് ഗാ​ഡ്ഗി​ല്‍ പ​റ​യു​ന്നു.
ടി. ​എം. സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഇ.​പി. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​മ്പ പ​രി​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി എ​ൻ. കെ. ​സു​കു​മാ​ര​ൻ നാ​യ​ർ, ബി​ജി എ​ബ്ര​ഹാം, റെ​ജി മ​ല​യാ​ല​പ്പു​ഴ, എ​സ്. രാ​ജീ​വ​ൻ, പി. ​കെ. വി​ജ​യ​ൻ, കെ. ​ജി. അ​നി​ൽ കു​മാ​ർ, ബി​ജു വി. ​ജേ​ക്ക​ബ്, ബി​നു ബേ​ബി, ല​ക്ഷ്മി ആ​ർ. ശേ​ഖ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌