ജ​ന​മൈ​ത്രി പോ​ലീ​സ് പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾമെ​ഴു​വേ​ലി​യി​ൽ ആ​രം​ഭി​ച്ചു
Wednesday, September 18, 2019 10:56 PM IST
ഇ​ല​വും​തി​ട്ട: ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി കി​ട​പ്പു രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ച്ചു. ര​ണ്ടു വ​ർ​ഷ​മാ​യി ത​ള​ർ​ന്നു കി​ട​ക്കു​ന്ന 96 കാ​രി ക​ട​വ​ൻ​കോ​ട്ട് രാ​ജി ഭ​വ​നി​ൽ പാ​പ്പി കു​ഞ്ഞൂ​കു​ഞ്ഞി​നെ പ​രി​ച​രി​ച്ചു കൊ​ണ്ടാ​ണ് തു​ട​ക്ക​മാ​യ​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജ്ജി​ത​മാ​ക്കു​മെ​ന്ന് ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. അ​ൻ​വ​ർ​ഷ, ആ​ർ. പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു. വാ​ർ​ഡ് മെം​ബ​ർ രാ​ജി ദാ​മോ​ദ​ര​ൻ, മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റീ​വ് ക​മ്യൂ​ണി​റ്റി ന​ഴ്സ് എം. ​സേ​തു, ആ​ശ വ​ർ​ക്ക​ർ സു​ശീ​ല, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ ദി​യ, പ്രി​ൻ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.