റാ​ന്നി​യി​ൽ 182 പേ​ർ​ക്കു പ​ട്ട​യം, സ​ർ​വേ ന​ന്പ​റി​നെ​ച്ചൊ​ല്ലി അ​വ്യ​ക്ത​ത
Thursday, September 19, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി താ​ലൂ​ക്കി​ൽ അ​ത്തി​ക്ക​യം, മ​ട​ന്ത​മ​ണ്‍ 46 ഏ​ക്ക​റി​ൽ 101 കു​ടും​ബ​ങ്ങ​ൾ​ക്ക് 23ന് ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​ട്ട​യം ന​ൽ​കും. റാ​ന്നി​യി​ൽ ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള​യി​ലാ​ണ് ഇ​ത്ര​യും പ​ട്ട​യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.44 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന ഭൂ​മി​ക്കാ​ണ് പ​ട്ട​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ക​രി​കു​ളം എ​സ്്സി കോ​ള​നി​യി​ലെ 96 പേ​ർ​ക്കും അ​ത്തി​ക്ക​യം 46 ഏ​ക്ക​റി​നൊ​പ്പം പ​ട്ട​യം ന​ൽ​കും. മറ്റ് 35 പട്ടയങ്ങളും  ഉൾപ്പെടെ 182 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ട്ട​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
2015 ഒ​ക്ടോ​ബ​റി​ൽ 46 ഏ​ക്ക​റി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം പ​ട്ട​യം ന​ൽ​കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ത​ട​സ​മാ​യി. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ വീ​ണ്ടും പ​ട്ട​യം ന​ൽ​കാ​ൻ ശ്ര​മ​മു​ണ്ടാ​യ​പ്പോ​ൾ സ​ർ​വേ ന​ന്പ​ർ സം​ബ​ന്ധി​ച്ച അ​വ്യ​ക്ത​ത​ക​ളു​ണ്ടാ​യി. ഇ​ത്ത​വ​ണ​യും ഇ​തേ പ്ര​ശ്നം നി​ല​നി​ൽ​ക്കു​ന്ന​താ​യി പ​രാ​തി ഉ​ണ്ടാ​യി​ട്ടു​ണ്ട്. ചേ​ത്ത​യ്ക്ക​ൽ വി​ല്ലേ​ജി​ൽ സ​ർ​വേ ന​ന്പ​ർ 781 ൽ ​ആ​ണ് 46 ഏ​ക്ക​ർ ഭൂ​മി​യെ​ന്നാ​ണ് റ​വ​ന്യു രേ​ഖ​ക​ളി​ൽ ഉ​ള്ള​ത്. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ഉ​യ​ർ​ന്ന പ​രാ​തി​ക​ൾ മ​റ​ച്ചു​വ​യ്ക്കാ​ൻ സ​ർ​വേ ന​ന്പ​ർ മാ​റ്റി​യി​ട്ട​താ​യും ആ​രോ​പ​ണ​മു​ണ്ട്. 46 ഏ​ക്ക​റി​ലെ ഭൂ​മി​യെ സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കു നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​ണ്. 782 സ​ർ​വേ ന​ന്പ​റി​ൽ​പെ​ട്ട സ്ഥ​ലം അ​ത്തി​ക്ക​യം വി​ല്ലേ​ജി​ലു​ൾ​പ്പെ​ടു​ന്ന 781 സ​ർ​വേ ന​ന്പ​രി​ലാ​ക്കി പ​ട്ട​യം ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ ്പ​രാ​തി ഉ​ണ്ടാ​യ​ത്.പ​ട്ട​യം കൈ​പ്പ​റ്റു​ന്ന​വ​രി​ൽ പ​ല​ർ​ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​മി​യു​ള്ള​വ​രാ​ണെ​ന്ന പ​രാ​തി ല​ഭി​ച്ച​തി​നേ​തു​ട​ർ​ന്ന് മു​ന്പ് ഇ​തു സം​ബ​ന്ധി​ച്ച വി​ഷ​യം റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നു ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തും ഇ​ത്ത​ര​ത്തി​ൽ ആ​രോ​പ​ണം ഉ​ണ്ടാ​യ​പ്പോ​ൾ പ​ട്ട​യം ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു. പ​ട്ട​യം വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കു​ക​യെ​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് സ​ർ​വേ ന​ന്പ​ർ പോ​ലും തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി ന​ൽ​കു​ന്ന പ​ട്ട​യ​ങ്ങ​ളു​ടെ സാ​ധു​ത ത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടേ​ക്കാം.

തെ​ക്കെ​ത്തൊ​ട്ടി പ​ട്ട​യം ഇ​ത്ത​വ​ണ​യു​മി​ല്ല

പ​ത്ത​നം​തി​ട്ട: അ​ത്തി​ക്ക​യം വി​ല്ലേ​ജി​ലു​ൾ​പ്പെ​ടു​ന്ന തെ​ക്കെ​ത്തൊ​ട്ടി പ്ര​ദേ​ശ​ത്തെ പ​ട്ട​യം ഇ​ത്ത​വ​ണ​യും ഇ​ല്ല. 1977 ജ​നു​വ​രി ഒ​ന്നി​നു​മു​ന്പ് കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​ൽ നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നി​രി​ക്കേ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ കാ​ല​ങ്ങ​ളാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് തെ​ക്കേ​ത്തൊ​ട്ടി​യു​ടെ പേ​രി​ലു​ള്ള​ത്.214 കൈ​വ​ശ​ക്കാ​രാ​ണ് പ​ട്ട​യ​ത്തി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​ത്. തെ​ക്കെ​ത്തൊ​ട്ടി പ​ട്ട​യം സം​ബ​ന്ധി​ച്ച് നി​ര​വ​ധി ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യ​താ​ണ്. മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ൻ പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ റ​വ​ന്യു​വ​കു​പ്പി​നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ത​ന്നെ വ​ർ​ഷ​ങ്ങ​ളാ​യി.
പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ലും കേ​സ് നി​ല​നി​ൽ​ക്കു​ന്നു. പ​ട്ട​യം ന​ൽ​കു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ന്നു റ​വ​ന്യു​വ​കു​പ്പ് പ​റ​യു​ന്പോ​ൾ ത​ന്നെ കേ​ന്ദ്രാ​നു​മ​തി വേ​ണ​മെ​ന്ന വാ​ദ​മാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ൽ സം​യു​ക്ത സ​ർ​വേ അ​ട​ക്കം പൂ​ർ​ത്തീ​ക​രി​ച്ചു. എ​ന്നാ​ൽ പി​ന്നെ​യും റ​വ​ന്യു, വ​നം​വ​കു​പ്പു​ക​ൾ ന​ട​പ​ടി​ക​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന ഭൂ​മി​യാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്കു​ള്ള​ത്. ഇ​വ​രു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി​യു​ടെ സ​ർ​വേ ന​ന്പ​ർ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട്ട​യം ന​ൽ​കി​യി​ട്ടു​മു​ണ്ട്. തെ​ക്കെ​ത്തൊ​ട്ടി പ്ര​ദേ​ശ​ത്തു പ​ട്ട​യം ന​ൽ​കാ​ൻ നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ത​ല വീ​ഴ്ച മെ​ല്ല​പ്പോ​ക്കി​നു പി​ന്നി​ലു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു.