കോ​ന്നി​യി​ൽ വി​ശ്വാ​സ​വും വി​ക​സ​ന​വും ച​ർ​ച്ച​യാ​കും: ശോ​ഭ സു​രേ​ന്ദ്ര​ൻ
Sunday, October 13, 2019 10:48 PM IST
കോ​ന്നി : കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ശ്വാ​സ​വും അ​തോ​ടൊ​പ്പം വി​ക​സ​ന​വു​മാ​ണ് ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ക​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​ൻ.
കോ​ന്നി പ​ഞ്ചാ​യ​ത്തി​ലെ വ​ക​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ ജം​ഗ്ഷ​നി​ൽ കെ. ​സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞ​ടു​പ്പ് പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ശോ​ഭാ സു​രേ​ന്ദ്ര​ൻ. കേ​ര​ള​ത്തി​ലെ ഇ​ട​ത് സ​ർ​ക്കാ​ർ കോ​ടി​ക്ക​ണ​ക്കി​നാ​യ വി​ശ്വാ​സി​ക​ളെ അ​വ​ഹേ​ളി​ച്ച​പ്പോ​ൾ മൗ​ന​പി​ന്തു​ണ കൊ​ടു​ത്ത കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞ​ടു​പ്പ് ല​ക്ഷ്യം വ​ച്ച് വി​ശ്വാ​സ​സം​ര​ക്ഷ​ണ വാ​യ്ത്താ​രി​ക​ൾ മു​ഴ​ക്കു​ന്ന​ത് കാ​ണാ​ൻ കൗ​തു​ക​മു​ണ്ടെ​ന്ന് ശോ​ഭാ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. വി.​പി. ശ്രീ​പ​ത്മ​നാ​ഭ​ൻ, ത​ഴ​വ സ​ഹ​ദേ​വ​ൻ, ബി​ന്ദു പ്ര​സാ​ദ്, വി.​എ. സൂ​ര​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശ​ശാ​ങ്ക​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.