ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും
Monday, October 14, 2019 11:20 PM IST
പ​ത്ത​നം​തി​ട്ട: ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​ര്‍​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി എ​ല്‍. ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എം.​ബി ഗി​രീ​ഷ് പ​റ​ഞ്ഞു.
ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നു​മാ​യി കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന താ​ലൂ​ക്ക്ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബൂ​ത്ത് ത​ല​ത്തി​ല്‍​ത​ന്നെ അം​ഗ​പ​രി​മി​ത​രെ ക​ണ്ടെ​ത്തി വോ​ട്ട് ചെ​യ്യി​ക്കാ​നു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കും. ബൂ​ത്ത് ത​ല​ത്തി​ലു​മു​ള്ള അം​ഗ​പ​രി​മി​ത​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ശേ​ഖ​രി​ക്കും.
ഇ​വ​ര്‍​ക്ക് ബൂ​ത്ത് ത​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​സൗ​ക​ര്യം, വീ​ല്‍​ചെ​യ​ര്‍, റാം​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തും. റാം​പ് സം​വി​ധാ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത ബൂ​ത്തു​ക​ളി​ല്‍ 12 ഡോ​ളി സൗ​ക​ര്യ​വും ഒ​രു​ക്കും.
കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​ര്‍, സം​സാ​ര-​ശ്ര​വ​ണ വൈ​ക​ല്യ​മു​ള്ള​വ​ര്‍, ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍, മ​റ്റു ത​ര​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​മാ​ണ് ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്. ബി​എ​ല്‍​ഒ​മാ​ര​ല്ലാ​ത്ത അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ ലി​സ്റ്റ് സി​ഡി​പി​ഒ​മാ​ര്‍ നോ​ഡ​ല്‍ ഓ​ഫീ​സ​റി​ന് കൈ​മാ​റ​ണം.
അ​തി​നാ​യി കോ​ന്നി താ​ലൂ​ക്കി​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി ഹെ​ഡ് ക്ലാ​ര്‍​ക്ക് പി. ​സു​നി​ല​യെ നി​യ​മി​ച്ചി​ട്ടു​ണ്ട്.
കോ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​എ​സ്. ന​സി​യ, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ സി. ​ഗം​ഗാ​ധ​ര​ന്‍ ത​മ്പി, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, സി​ഡി​പി​ഒ​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.