വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ന്‍ അ​ന​ന്തു ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു ‌‌
Wednesday, October 16, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് വോ​ട്ട​ര്‍​മാ​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ന​ട​ത്തു​ന്ന സ്വീ​പ് പ​രി​പാ​ടി​യി​ല്‍ ന​ട​ന്‍ അ​ന​ന്തു ഷാ​ജി​യും പ​ങ്കാ​ളി​യാ​യി. പ്ര​മാ​ടം പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​രി​പാ​ടി​യാ​ണ് ന​ട​ന്‍ അ​ന​ന്തു ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
സ്വീ​പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വി.​എ​സ് വി​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എം3 ​ഇ​ന​ത്തി​ല്‍​പ്പെ​ട്ട വോ​ട്ടിം​ഗ് മെ​ഷീ​നും വി​വി പാ​റ്റ് യ​ന്ത്ര​ങ്ങ​ളു​മാ​ണ് വോ​ട്ട​ർ​മാ​ർ​ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​സ്.​ജ​യ​ക​ല, പി.​ടി അ​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു. നി​ര​വ​ധി വോ​ട്ട​ര്‍​ന്മാ​ര്‍ മാ​തൃ​കാ​വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ വോ​ട്ട് ചെ​യ്ത് ഇ​വി​എം, വി​വി പാ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ട്ടു. സ്വീ​പി​ന്‍റെ ഇ​ന്ന​ത്തെ ആ​ദ്യ പ​രി​പാ​ടി രാ​വി​ലെ 11ന് ​ആ​ന​കു​ത്തി വ​യോ​ജ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലും ഉ​ച്ച​യ്ക്ക് 12ന് ​കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഒ​ന്നി​ന് കോ​ന്നി ബ​സ് സ്റ്റാ​ന്‍​ഡി​ലും ന​ട​ക്കും.‌