ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗം; ന​ട​പ​ടി​ക​ൾ ക​ർ​ശ​നം ‌
Thursday, October 17, 2019 10:52 PM IST
‌പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളും അ​വ​രു​ടെ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളി​ൽ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗം, പ്ര​ക​ട​നം, റോ​ഡ് ഷോ ​എ​ന്നി​വ ന​ട​ത്തു​ന്പോ​ൾ ശ​ബ്ദ​മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​കാ​തെ​യും പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. ചി​ല പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ ഇ​ത്ത​ര​ത്തി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഉ​ച്ച​ഭാ​ഷി​ണി​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ‌‌