‌മാ​ന​സി​ക​രോ​ഗി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി ‌
Thursday, October 17, 2019 10:54 PM IST
‌കോ​ന്നി: ക്ഷേ​ത്ര​ത്തി​ൽ അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​രോ​പി​ച്ച് മാ​ന​സി​ക രോ​ഗി​യെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച​താ​യി പ​രാ​തി. മ​ർ​ദ​ന​മേ​റ്റ വി. ​കോ​ട്ട​യം പ്ലാ​ങ്കൂ​ട്ട​ത്തി​ൽ പ്ര​സ​ന്ന (48)നെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി. ​കോ​ട്ട​യം മ​ളി​ക​പ്പു​റ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യെ​ന്നാ​രോ​പി​ച്ചാ​ണ് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള സം​ഘം പ്ര​സ​ന്ന​നെ മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

മാ​ന​സി​ക​രോ​ഗ​ത്തി​ന് ദീ​ർ​ഘ​നാ​ളാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ടു ദി​വ​സ​മാ​യി പ്ര​സ​ന്ന​ൻ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക്ഷേ​ത്ര സെ​ക്ര​ട്ട​റി വ​ട​ശേ​രി​ൽ ശ്രീ​ജി​ത്ത് ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ശ്രീ​രാ​ജ്, കൃ​ഷ്ണ​കൃ​പ സ​തി​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക്ഷേ​ത്ര​ത്തി​ൽ ന​ശ​ന​ഷ്ടം വ​രു​ത്തി​യെ​ന്ന​തി​ന് പ്ര​സ​ന്ന​ന്‍റെ പേ​രി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​സ​ന്ന​ന്‍റെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്.ൽ നി​ന്നും ല​ഭ്യ​മാ​കും. ‌