ജ​നീ​ഷ് കു​മാ​റി​ന് ജന്മനാ​ടി​ന്‍റെ വ​ര​വേ​ല്പ്
Thursday, October 17, 2019 10:55 PM IST
സീ​ത​ത്തോ​ട്: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റി​ന് ജന്മനാ​ടി​ന്‍റെ വ​ര​വേ​ല്പ്. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ജ​നീ​ഷ് കു​മാ​റി​ന് മ​ന​സു​നി​റ​ഞ്ഞ സ്നേ​ഹ​പു​ഷ്പ​ങ്ങ​ളു​മാ​യാ​ണ് സ്വീ​ക​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​ർ കാ​ത്തു​നി​ന്ന​ത്.

സ്ഥാ​നാ​ർ​ഥി സ്വീ​ക​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​നം കൂ​ടി​യാ​യി​രു​ന്ന ഇ​ന്ന​ലെ ജ​ൻ​മ​നാ​ടാ​യ സീ​ത​ത്തോ​ട്ടി​ലും ചി​റ്റാ​റി​ലു​മാ​യി​രു​ന്നു പ​ര്യ​ട​നം.രാ​വി​ലെ ഗു​രു​നാ​ഥ​ൻ​മ​ണ്ണി​ൽ നി​ന്ന് ആ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി 43 കേ​ന്ദ്ര​ങ്ങ​ൾ പി​ന്നി​ട്ട് ചി​റ്റാ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ട​പ്പ​ന കു​ള​ത്താ​ണ് സ​മാ​പി​ച്ച​ത്. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​കെ. രാ​ഗേ​ഷ് സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ജ്യോ​തി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​ണ്ട​മേ​ള​വും നാ​സി​ക്ക് ഡോ​ളും നു​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും അ​ക​ന്പ​ടി​യാ​യി ചെ​ങ്കൊ​ടി​യേ​ന്തി​യ യു​വ​നി​ര​യു​മാ​യാ​ണ് സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി എ​ത്തി​യ​ത്.മ​ണ്ഡ​ല​ത്തി​ൽ ഇ​തേ​വ​രെ​യും എ​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ്ഥാ​നാ​ർ​ഥി ഇ​ന്നും നാ​ളെ​യും പ​ര്യ​ട​നം ന​ട​ത്തും. നാ​ളെ മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം റോ​ഡ്ഷോ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ‌