ഇ​ര​ട്ട​വോ​ട്ട് ആ​രോ​പ​ണം ശ​രി​വ​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ; 175 ഇരട്ട വോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി
Friday, October 18, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​ര​ട്ട​വോ​ട്ട് ക​ണ്ടെ​ത്തി​യെ​ന്ന ആ​രോ​പ​ണം ശ​രി​വ​ച്ച് ജി​ല്ലാ ക​ള​ക്ട​ർ. ഇ​ര​ട്ട​വോ​ട്ടു​ക​ൾ സാ​ങ്കേ​തി​ക പി​ഴ​വു​ക​ളി​ലൂ​ടെ സം​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ പ്ര​തി​ഭാ​സ​മാ​ണെ​ന്നു പ​റ​ഞ്ഞ ക​ള​ക്ട​ർ ഇ​തേ​ക്കു​റി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ർ​ത്തി​ച്ചു​ള്ള പേ​രു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും അ​റി​യി​ച്ചു.
മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 10,238 ഇ​ര​ട്ട​വോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യെ​ന്നാ​യി​രു​ന്നു അ​ടൂ​ർ പ്ര​കാ​ശ് എം​പി​യു​ടെ​യും കോ​ന്നി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​മോ​ഹ​ൻ​രാ​ജി​ന്‍റെ ആ​രോ​പ​ണം.
ഇ​തു സം​ബ​ന്ധി​ച്ച് ല​ഭി​ച്ച പ​രാ​തി​യി​ൽ 175 ഇ​ര​ട്ട വോ​ട്ടു​ക​ൾ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യെ​ന്നും മ​റ്റു​ള​ള​വ​യി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. ഒ​രു ബൂ​ത്തി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ള​ള​യാ​ൾ മ​റ്റൊ​രു ബൂ​ത്തി​ല​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ലും മേ​ൽ​വി​ലാ​സം മാ​റ്റി ഉ​ൾ​പ്പെ​ട്ട​തി​നെ​പ്പ​റ്റി പ​രി​ശോ​ധ​ന ന​ട​ന്നു​വ​രി​ക​യാ​ണ്.
ഇ​ര​ട്ട​വോ​ട്ടു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​വി​ധാ​നം നി​ല​വി​ലു​ണ്ട്. ഇ​തി​ലൂ​ടെ മു​ഴു​വ​ൻ വോ​ട്ട​ർ​പ​ട്ടി​ക​യും പ​രി​ശോ​ധി​ക്കും. ക​ള​ള​വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ചാ​ൽ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണ സ​മ​യ​ത്ത് ഒ​രു വോ​ട്ട​ർ​ക്ക് മ​റ്റൊ​രു വി​ലാ​സ​ത്തി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കി​യി​ട്ടു​ണ്ടോ​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ള്ള​വ​രി​ൽ സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രും മ​രി​ച്ച​വ​രും ഉ​ൾ​പ്പെ​ടു​ന്ന​വ​രു​ടെ ലി​സ്റ്റ് ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കും കൈ​മാ​റും. പ​രാ​തി ഉ​ണ്ടാ​യി​ട്ടു​ള്ള വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ പ​രി​ശോ​ധി​ച്ച് അ​തി​ൽ ഇ​ര​ട്ടി​പ്പ് ഉ​ണ്ടെ​ന്നു ക​ണ്ടെ​ത്തു​ന്ന ലി​സ്റ്റ് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് കൈ​മാ​റു​മെ​ന്നും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

ക​ള്ള​വോ​ട്ട് ചെ​യ്താ​ൽ ത​ട​വ് ശി​ക്ഷ: ജി​ല്ലാ ക​ള​ക്ട​ർ

ആ​ൾ മാ​റാ​ട്ട​ത്തി​ലൂ​ടെ മ​റ്റൊ​രാ​ളു​ടെ വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യോ ത​ന്‍റെ​ത​ന്നെ വോ​ട്ട് മു​ന്പ് ചെ​യ്ത വി​വ​രം മ​റ​ച്ചു​വ​ച്ച് വീ​ണ്ടും വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ക്ക​യോ ചെ​യ്യു​ന്ന​ത് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​മ​നു​സ​രി​ച്ചും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​മ​നു​സ​രി​ച്ചും കു​റ്റ​ക​ര​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് പ​റ​ഞ്ഞു.
ഐ​പി​സി 171 എ​ഫ് അ​നു​സ​രി​ച്ച് ഒ​രു വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ്.
ആ​രു​ടെ​യെ​ങ്കി​ലും പ്രേ​ര​ണ​യ്ക്ക് വ​ഴ​ങ്ങി​യാ​ണ് ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ച​തെ​ങ്കി​ലും ശി​ക്ഷ​യി​ൽ നി​ന്ന് ഒ​ഴി​വാ​കു​ക​യി​ല്ല. മ​റ്റൊ​രാ​ളു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യാ​ണ് വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ച​തെ​ങ്കി​ൽ വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​നും ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ​തി​നും കൂ​ടി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും.
വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​രു​ള്ള വി​ദേ​ശ​ത്തോ, സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തോ ഉ​ള്ള വോ​ട്ട​ർ​മാ​രു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ മ​റ്റാ​രെ​ങ്കി​ലും ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ന​ൽ​ക​രു​ത്. ഇ​തു​പ​യോ​ഗി​ച്ച് ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ചാ​ൽ ന​ൽ​കി​യ ആ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും.
യ​ഥാ​ർ​ഥ വോ​ട്ട​ർ ത​ന്നെ​യാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​തെ​ന്ന് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പ് വ​രു​ത്ത​ണം. വോ​ട്ട​റു​ടെ ഐ​ഡ​ന്‍റി​റ്റി സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ണ്ടെ​ങ്കി​ൽ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മേ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.