കോ​ന്നി​യി​ൽ പ​ട്ട​യം ന​ൽ​കി​യ​ത് വ​നം​വ​കു​പ്പ് അ​നു​മ​തി​യി​ല്ലാ​തെ​യെ​ന്ന് മ​ന്ത്രി രാജു
Friday, October 18, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് കോ​ന്നി​യി​ൽ അ​നു​വ​ദി​ച്ച പ​ട്ട​യം റ​ദ്ദാ​ക്കി​യ​ത് വേ​ണ്ട അ​നു​മ​തി​ക​ൾ ഇ​ല്ലാ​ത്ത​വ​യാ​യി​രു​ന്ന​തി​നാ​ലാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കോ​ന്നി​യി​ൽ പ​ട്ട​യം ന​ൽ​കി​യ ഭൂ​മി വ​നം​വ​കു​പ്പി​ന്േ‍​റ​താ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ന​ൽ​കി​യ പ​ട്ട​യ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​തി​നു മു​ന്പാ​യി സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​താ​യി​രു​ന്നു. അ​തു​ണ്ടാ​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കോ​ന്നി​യി​ൽ

കോ​ന്നി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ന്ന​ലെ കോ​ന്നി​യി​ലാ​യി​രു​ന്നു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ, നി​യ​മ​സ​ഭ​ക​ക്ഷി ഉ​പ​നേ​താ​വ് കെ.​സി. ജോ​സ​ഫ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ഇ​ന്ന​ലെ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പൊ​തു​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.