മ​ത​ങ്ങ​ൾ രാ​ഷ്‌ട്രീയ​വ​ത്ക​രി​ക്കു​ന്ന​ത് വ​ർ​ഗീ​യ​ത​യ്ക്കു കാ​ര​ണ​മാ​കും: മു​ല്ല​ക്ക​ര രത്നാകരൻ
Friday, October 18, 2019 10:43 PM IST
കോ​ന്നി: മ​ത​ങ്ങ​ൾ രാ​ഷ്്‌ട്രീയവ​ത്ക​രി​ക്കു​ന്പോ​ഴാ​ണ് അ​ത് വ​ർ​ഗീ​യ​ത​യാ​യി മാ​റു​ന്ന​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ. എ​ൽ​ഡി​എ​ഫ് കോ​ന്നി താ​ഴം മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ഉ​ത്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ. ​ദീ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ. എ. ​പ്ര​ദീ​പ് കു​മാ​ർ എം​എ​ൽ​എ, ജി​ജോ മോ​ഡി, ഫ്രാ​ൻ​സി​സ് വി. ​ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ദ്യ​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ ന​ട​ത്തി ‌

‌കോ​ന്നി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് കൗ​ണ്ടി​ങ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ന്നാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ ന​ട​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​നി​രീ​ക്ഷ​ക​ൻ എ​ൻ.​വി. പ്ര​സാ​ദ്, ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റാ​ൻ​ഡ​മൈ​സേ​ഷ​ൻ ന​ട​ന്ന​ത്. കൗ​ണ്ടിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി 15 ടേ​ബി​ളു​ക​ളി​ലേ​ക്ക് 90 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണു നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. 22 ന് ​ര​ണ്ടാം​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ ന​ട​ക്കും. ‌