ജി​ല്ല​യി​ൽ അ​ഞ്ചു​ദി​വ​സം കൂ​ടി മ​ഞ്ഞ അ​ല​ർ​ട്ട്
Friday, October 18, 2019 10:44 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ 22 വ​രെ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ൽ ഇ​ടി​യോ​ടു കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട​തും ശ​ക്ത​മാ​യ​തു​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​ഭ്യ​ർ​ഥി​ച്ചു.
മ​ഴ ശ​ക്തി പ്രാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ലും മ​ണി​യാ​ർ ബാ​രേ​ജി​ന് മു​ക​ൾ ഭാ​ഗ​ത്തു​ള്ള കാ​രി​ക്ക​യം,അ​ള്ളു​ങ്ക​ൽ മൂ​ഴി​യാ​ർ, ക​ക്കാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ലെ വൈ​ദ്യു​തോ​ത്്പാ​ദ​നം കൂ​ട്ടി​യ​തി​നാ​ലും മ​ണി​യാ​ർ റി​സ​ർ​വോ​യ​റി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ടു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ണി​യാ​ർ ബാ​രേ​ജി​ലെ ജ​ല​നി​ര​പ്പ് 34.60 മീ​റ്റ​ർ ആ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ണി​യാ​ർ ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ൾ 50 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി അ​ധി​ക ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ട്. ത‌ന്മൂലം ക​ക്കാ​ട്ടാ​റി​ൽ 100 സെ​ന്‍റി മീ​റ്റ​ർ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രു​വാ​ൻ സാ​ധ്യ​ത ഉ​ണ്ട്. പ​ന്പ​യു​ടെ​യും ക​ക്കാ​ട്ടാ​റി​ന്‍റെ​യും തീ​ര​ത്തു​ള്ള​വ​ർ പ്ര​ത്യേ​കി​ച്ച് മ​ണി​യാ​ർ, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, റാ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള നി​വാ​സി​ക​ളും, പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​താ പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത ഉ​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ ഇ​ടി​മി​ന്ന​ൽ ചെ​റു​ക്കു​വാ​നു​ള്ള മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണം.