ജി​ല്ല​യി​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു ‌
Monday, October 21, 2019 10:37 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി​ക​ൾ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം 21നും 22​നും ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും ജി​ല്ല​യി​ലെ എ​ല്ലാ ക്വാ​റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ഇ​ന്ന​ലെ മു​ത​ൽ 24 വ​രെ നി​ർ​ത്തി​വ​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
ജി​ല്ല​യി​ലെ ക്വാ​റി​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, തി​രു​വ​ല്ല സ​ബ്ക​ള​ക്ട​ർ, അ​ടൂ​ർ ആ​ർ​ഡി​ഒ, ത​ഹ​സീ​ൽ​ദാ​ർ​മാ​ർ എ​ന്നി​വ​ർ ഉ​റ​പ്പു​വ​രു​ത്തും.

നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം 2005 പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ക്വാ​റി​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ അ​ത​ത് താ​ലൂ​ക്കു​ക​ളി​ലെ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. ‌