സെ​ക്ട​റ​ല്‍ ഓ​ഫീ​സ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
Tuesday, October 22, 2019 11:07 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​റ്റാ​ര്‍ സെ​ക്ട​ര്‍ ര​ണ്ടി​ലെ സെ​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ഗോ​പി​നാ​ഥ​ന്‍​പി​ള്ള​യെ ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ തെ​രഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​മാ​യ പി.​ബി.​നൂ​ഹ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഇ​ല​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.
അ​ന​ധി​കൃ​ത​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നാ​ല്‍ പ​ക​രം ജീ​വ​ന​ക്കാ​ര​നെ നി​യോ​ഗി​ക്കേ​ണ്ടി വ​ന്നി​ട്ടു​ള്ള​തും ആ​യ​ത് ഇ​ല​ക്ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് നേ​രി​ട്ടി​ട്ടു​ണ്ട് എ​ന്നു​ള്ള വ​ര​ണാ​ധി​കാ​രി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍.