കൂ​ടി​യ പോ​ളിം​ഗ് അ​ട്ട​ച്ചാ​ക്ക​ല്‍ 91 -ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍, കു​റ​വ് മാ​രൂ​ര്‍ സെ​ന്‍റ് ബ്രോ​ക്കാ​ട്സ് സ്‌​കൂ​ളി​ല്‍
Tuesday, October 22, 2019 11:08 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ 212 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് അ​ട്ട​ച്ചാ​ക്ക​ല്‍ ഗ​വ​ണ്‍​മെ​ന്റ് എ​ല്‍​പി സ്‌​കൂ​ളി​ലെ 91-ാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​ണ്. 81.45ശ​ത​മാ​നം വോ​ട്ടാ​ണ് രേ​ഖ​പ്പ​ടു​ത്തി​യ​ത്. 884 വോ​ട്ട​ര്‍​മാരി​ല്‍ 720പേ​രും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു.
ഏ​റ്റ​വും​കു​റ​വ് പോ​ളിം​ഗ് ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മാ​രൂ​ര്‍ സെ​ന്‍റ് ബ്രോ​ക്കാ​ട്സ് എ​ല്‍​പി സ്‌​കൂ​ളി​ലാ​ണ്. പോ​ളിം​ഗ് ശ​ത​മാ​നം 57.29. 803 വോ​ട്ട​ര്‍​മാ​രി​ല്‍ 460 പേ​ര്‍ മാ​ത്ര​മാ​ണ് വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു വോ​ട്ട് ചെ​യ്ത​ത് ഈ ​ബൂ​ത്തി​ലാ​ണ്. മ​ണ്ഡ​ല​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം വോ​ട്ട​ര്‍​മാ​രു​ണ്ടാ​യി​രു​ന്ന ചി​റ്റാ​ര്‍ എ​സ്‌​റ്റേ​റ്റ് ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍ 39 ാം ന​മ്പ​ര്‍ ബൂ​ത്തി​ലെ 1402 വോ​ട്ട​ര്‍​മാ​രി​ല്‍ 989 പേ​രാ​ണ് വോ​ട്ടു ചെ​യ്ത​ത്. ശ​ത​മാ​നം 70.54.