അ​ഞ്ച് സി​ലി​ണ്ട​റു​ക​ളി​ൽ കൂ​ടു​ത​ൽ സൂ​ക്ഷി​ക്ക​രു​ത്
Tuesday, November 12, 2019 10:50 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ ളാ​ഹ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ട​യു​ള്ള ക​ട​ക​ളി​ൽ ഒ​രേ​സ​മ​യം സൂ​ക്ഷി​ക്കാ​വു​ന്ന പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി നി​ജ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.
സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ ക​ത്ത് പ​രി​ഗ​ണി​ച്ചാ​ണു ന​ട​പ​ടി.
ഈ ​സ്ഥ​ല​ങ്ങ​ളി​ൽ 2004-ലെ ​ഗ്യാ​സ് സി​ലി​ണ്ട​ർ റൂ​ൾ​സ് 44 ബി(1) ​വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഗ്യാ​സ് സി​ല​ണ്ട​റു​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി നി​ജ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

മാം​സാ​ഹാ​രം നി​രോ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന കാ​ല​ത്ത് നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പ് മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ​യു​ള്ള ക​ട​ക​ളി​ല്‍ മാം​സ​ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി. പോ​ലീ​സ് ആ​ക്ടി​ലെ വ​കു​പ്പ് 80 പ്ര​കാ​ര​മാ​ണ് നി​രോ​ധ​നം.