ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, November 12, 2019 10:52 PM IST
ഇ​ല​ന്തൂ​ര്‍: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ല​ക്ട്രോ​ണി​ക് വീ​ല്‍​ചെ​യ​ര്‍ വി​ത​ര​ണ​വും ഇ​ന്ന് രാ​വി​ലെ 10.30ന് ​ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ല​ക്‌​ട്രോ​ണി​ക് വീ​ല്‍​ചെ​യ​ര്‍ വി​ത​ര​ണ​വും നി​ര്‍​വ​ഹി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ രാ​വി​ലെ 10ന് ​ന​ട​ക്കും.