പാ​റ​ക്ക​ല്ല് ഉ​രു​ണ്ട് വീ​ണ് നി​യ​ന്ത്ര​ണം തെ​റ്റി​യ ലോ​റി നൂ​റ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു ‌‌
Wednesday, November 13, 2019 10:36 PM IST
‌പ​ത്ത​നം​തി​ട്ട: നി​ല​യ്ക്ക​ല്‍ - പ്ലാ​പ്പ​ള്ളി റോ​ഡി​ല്‍ ആ​ന​ക്കു​ഴി വ​ള​വി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​യി​ലേ​ക്ക് വ​ലി​യ പാ​റ​ക്ക​ല്ല് ഉ​രു​ണ്ടു വീ​ണ് നി​യ​ന്ത്ര​ണം തെ​റ്റി​യ ലോ​റി നൂ​റ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​ര്‍ സു​രേ​ഷി​ന്(50)​പ​രി​ക്കേ​റ്റു. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. റോ​ഡ് പ​ണി​ക​ള്‍​ക്കാ​യി കൊ​ണ്ടു​വ​ന്ന റോ​ള​ര്‍ എ​ടു​ക്കാ​ന്‍ പ​മ്പ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു വാ​ഹ​ന​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.
മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് സേ​ഫ് സോ​ണ്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​യി​രൂ​ര്‍ പു​ത്ത​ന്‍​ശ​ബ​രി​മ​ല സ്വ​ദേ​ശി​ല​യാ​യ സു​രേ​ഷി​നെ വാ​ഹ​ന​ത്തി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. റാ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ സാ​ജ​ന്‍ വി. ​കു​ര്യാ​ക്കോ​സ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്‍.​കെ. അ​ജി​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ഹ​സി​ല്‍​ദാ​റി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​ര്‍ സു​രേ​ഷി​നെ ആ​ദ്യം പെ​രി​നാ​ട് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. റോ​ഡി​ലേ​ക്ക് ഉ​രു​ണ്ടു​വീ​ണ പാ​റ​ക്ക​ല്ല് റോ​ഡി​ല്‍ നി​ന്ന് സേ​ഫ് സോ​ണ്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നീ​ക്കി. ‌