ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം : വിവിധ ആ​ശു​പ​ത്രിക​ളി​ല്‍ ശ​ബ​രി​മ​ല വാ​ര്‍​ഡു​ക​ള്‍
Saturday, November 16, 2019 11:44 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി, പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി, റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശ​ബ​രി​മ​ല വാ​ര്‍​ഡു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.

24 മ​ണി​ക്കൂ​റും ഈ ​ആ​ശു​പ​ത്രി​ക​ളി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് പ്ര​ത്യേ​ക സേ​വ​നം ല​ഭി​ക്കും. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ശ​ബ​രി​മ​ല വാ​ര്‍​ഡി​ല്‍ അ​ഞ്ചു ബെ​ഡു​ക​ള്‍ നി​ല​വി​ലു​ണ്ട്. മൂ​ന്നു ബെ​ഡു​ക​ള്‍ പു​രു​ഷ​ന്മാ​ര്‍​ക്കും ര​ണ്ടു ബെ​ഡു​ക​ള്‍ സ്ത്രീ​ക​ള്‍​ക്കു​മാ​യി ത​യാ​റാ​ണ്. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ഐ​സി​യു​വി​ല്‍ നാ​ലു ബെ​ഡു​ക​ളും ഇ​വി​ടെ ല​ഭി​ക്കും. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ശ​ബ​രി​മ​ല വാ​ര്‍​ഡി​ല്‍ 17 ബെ​ഡു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ ഒ​ന്‍​പ​തു ബെ​ഡു​ക​ള്‍ പു​രു​ഷ​ന്മാ​ര്‍​ക്കും എ​ട്ടു ബെ​ഡു​ക​ള്‍ സ്ത്രീ​ക​ള്‍​ക്കു​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഐ​സി​യു​വി​ല്‍ നാ​ലു ബെ​ഡു​ക​ളു​മു​ണ്ട്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കാ​ത്ത്‌​ലാ​ബി​ല്‍ ര​ണ്ടു കാ​ര്‍​ഡി​യോ​ള​ജി​സ്റ്റും സ​ജീ​വ​മാ​ണ്.റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ശ​ബ​രി​മ​ല വാ​ര്‍​ഡി​ല്‍ ഏ​ഴു ബെ​ഡു​ക​ളി​ല്‍ അ​ഞ്ചെ​ണ്ണം പു​രു​ഷ​ന്മാ​ര്‍​ക്കും ര​ണ്ടെ​ണ്ണം സ്ത്രീ​ക​ള്‍​ക്കു​മാ​യി ത​യാ​റാ​ണ്. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ഐ​സി​യു​വി​ല്‍ നാ​ലു ബെ​ഡു​ക​ളും ഇ​വി​ടെ ല​ഭി​ക്കും. ഇ​തു​കൂ​ടാ​തെ പ​ന്ത​ള​ത്ത് മെ​ഡി​ക്ക​ല്‍ എ​യ്ഡ് പോ​സ്റ്റ് സേ​വ​നം ല​ഭ്യ​മാ​ണ്. രാ​വി​ലെ എ​ട്ടു മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ പ്ര​വ​ര്‍​ത്തി​ക്കും. ഒ​രു ഡോ​ക്ട​ര്‍, ഒ​രു നേ​ഴ്സ്, ഒ​രു അ​റ്റ​ന്‍​ഡ​ര്‍ സേ​വ​ന​ത്തി​നു​ണ്ടാ​കും.

ശ​ബ​രി​മ​ല പ്ര​ത്യേ​ക വാ​ര്‍​ഡു​ക​ളും ബെ​ഡു​ക​ളു​ടെ എ​ണ്ണ​വും

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി: ബെ​ഡു​ക​ളു​ടെ എ​ണ്ണം : 17, പു​രു​ഷ​ന്മാ​ര്‍ : 9 ബെ​ഡു​ക​ള്‍, സ്ത്രീ​ക​ള്‍​ക്ക്: 8 ബെ​ഡു​ക​ള്‍.
കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി, ബെ​ഡു​ക​ളു​ടെ എ​ണ്ണം: 5, പു​രു​ഷ​ന്മാ​ര്‍: 3 ബെ​ഡു​ക​ള്‍, സ്ത്രീ​ക​ള്‍: 2 ബെ​ഡു​ക​ള്‍.
റാ​ന്നി താ​ലൂ​ക് ആ​ശു​പ​ത്രി, ബെ​ഡു​ക​ളു​ടെ എ​ണ്ണം : 7, പു​രു​ഷ​ന്മാ​ര്‍: 5 ബെ​ഡു​ക​ള്‍, സ്ത്രീ​ക​ള്‍ : 2 ബെ​ഡു​ക​ള്‍.