കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്: എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Saturday, November 16, 2019 11:47 PM IST
പ​ത്ത​നം​തി​ട്ട: നി​ര്‍​ദി​ഷ്ട കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ സാ​ന്നിധ്യ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ഭാ​ഗ​മാ​യി 300 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി കെ​ട്ടി​ടം 2020 മാ​ര്‍​ച്ചി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളെ​യും വി​വി​ധ വ​കു​പ്പു​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്ന് കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യോ​ഗ​ത്തി​ൽ എ​ഡി​എം, അ​ല​ക്സ് പി. ​തോ​മ​സ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ. എ​ൽ. ഷീ​ജ, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ​ബി സു​ഷ​ൻ, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ. ​വി. കെ. ​ശ്രീ​ക​ല, ബി​നു ബി., ​ചീ​ഫ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ര​തീ​ഷ് കു​മാ​ർ ആ​ർ., വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി കൊ​ണ്ടി​രി​ക്കു​ന്ന അ​ഞ്ചു നി​ല​ക​ളു​ള്ള ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും എം​എ​ൽ​എ സ​ന്ദ​ര്‍​ശി​ച്ചു നി​ര്‍​മാ​ണം വി​ല​യി​രു​ത്തി.