അ​ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ൾ
Monday, November 18, 2019 10:54 PM IST
കൊ​ടു​മ​ണ്‍: അ​ടൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 194 പോ​യി​ന്‍റു നേ​ടി അ​ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ളാ​യി. അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് എ​സ്എ​ൻ​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 150 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ അ​ടൂ​ർ ഹോ​ളി ഏ​ഞ്ച​ൽ​സ് 151 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തും അ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് എം​എം​ജി​എ​ച്ച്എ​സ് 107 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​മെ​ത്തി. യു​പി.​വി​ഭാ​ഗ​ത്തി​ൽ 65 പോ​യി​ന്േ‍​റാ​ടെ വ​ട​ക്ക​ട​ത്തു​കാ​വ് ജി​വി​എ​ച്ച്എ​സ്എ​സ്.​ജേ​താ​ക്ക​ളാ​യി. 54 പോ​യി​ന്‍റു​മാ​യി അ​ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു​പി​എ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 65 പോ​യി​ന്‍റു​മാ​യി കൊ​ടു​മ​ണ്‍ എ​സ്സി​വി എ​ൽ​പി​എ​സ് ഒ​ന്നാ​മ​തെ​ത്തി. 61 പോ​യി​ന്‍റു​മാ​യി ചൂ​ര​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. സം​സ്കൃ​തോ​ത്സ​വം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 90 പോ​യി​ന്‍റു​മാ​യി കൊ​ടു​മ​ണ്‍ ഹൈ​സ്കൂ​ളും അ​ന്താ​ടി​ക്ക​ൽ എ​സ്എ​ൻ​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 38 പോ​യി​ന്‍റു​മാ​യി പ​ന്നി​വി​ഴ ഡോ.​സി.​ടി. ഈ​പ്പ​ൻ മെ​മ്മോ​റി​യ​ൽ സെ​ന്‍റ് തോ​മ​സ് വി​എ​ച്ച​എ​സ്എ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ അ​ടൂ​ർ എ​ൻ​എ​സ്എ​സ്എ​ച്ച്്എ​സ​എ​സ് 45 പോ​യി​ന്‍റ് നേ​ടി ജേ​താ​ക്ക​ളാ​യി. യു​പി.​വി​ഭാ​ഗ​ത്തി​ൽ അ​ടൂ​ർ സെ​ന്‍റ്മേ​രീ​സ് എ​ച്ച്എ​സ്എ​സ് 65 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തെ​ത്തി. സ​മാ​പ​ന​സ​മ്മേ​ള​നം ക​ട​ന്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. അ​ജീ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​ശ​സ്ത​നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​ൻ ക​ട​ന്പ​നാ​ട് ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു .അ​ടൂ​ർ ഡി​വൈ​എ​സ്പി ജ​വ​ഹ​ർ ജ​നാ​ർ​ദ് സ​മ്മാ​ന​ദാ​നം ന​ട​ത്തി. കെ .​ജി ശി​വ​ദാ​സ​ൻ, അ​ല​ക്സ് ജോ​ർ​ജ്, ബി.​വി​ജ​യ​ല​ക്ഷ്മി, ഷാ​ജി പ​താ​ലി​ൽ, വി.​എ​ൻ.​സ​ദാ​ശി​വ​ൻ​പി​ള്ള കൃ​ഷ്ണ​ദാ​സ് കു​റു​ന്പ​ക​ര ,മ​നോ​ജ് പ​റ​ക്കോ​ട്, ജ​യിം​സ് വൈ. ​തോ​മ​സ്,നി​തി​ൻ കു​ള​ക്ക​ട, ,സി​സി കോ​ശി, അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌