നി​ല​യ്ക്ക​ൽ - പ​ന്പ ചെ​യി​ൻ സ​ർ​വീ​സി​ന് ആ​ദ്യ​ദി​ന​ത്തി​ൽ 34 ല​ക്ഷം രൂ​പ വ​രു​മാ​നം ‌
Monday, November 18, 2019 10:54 PM IST
ശ​ബ​രി​മ​ല:ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തോ​ടു​ബ​ന്ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി നി​ല​യ്ക്ക​ൽ - പ​ന്പ ചെ​യി​ൻ സ​ർ​വീ​സി​നാ​യി 100 ബ​സു​ക​ളെ​ത്തി.ചെ​യി​ൻ സ​ർ​വീ​സ് പൂ​ർ​ണ​ക്ഷ​മ​മാ​യവൃ​ശ്ചി​കം ഒ​ന്നി​ന് മാ​ത്രം 34 ല​ക്ഷം രൂ​പ​യാ​ണ് ചെ​യി​ൻ സ​ർ​വീ​സി​ന് ല​ഭി​ച്ച​ത്. 24 മ​ണി​ക്കൂ​റും ചെ​യി​ൻ സ​ർ​വീ​സ് സേ​വ​നം തീ​ർ​ഥാ​ട​ക​ർ​ക്ക് ല​ഭി​ക്കും. ദൂ​ര​ത്ത് നി​ന്നു​മെ​ത്തു​ന്ന​വ​ർ​ക്ക് ഈ ​സ​ർ​വീ​സ് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​ണ്ട്.
ചെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ബു​ക്കി​ങ് സേ​വ​നം നി​ല​വി​ലി​ല്ല. ക​ണ്ട​ക്ട​ർ​മാ​രെ എ​ല്ലാ ബ​സു​ക​ളി​ലും നി​യോ​ഗി​ച്ച​തി​നാ​ൽ കൗ​ണ്ട​റി​ൽ ക്യൂ ​നി​ന്ന് ടി​ക്ക​റ്റെ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.നി​ല​യ്ക്ക​ൽ - പ​ന്പ ചെ​യി​ൻ സ​ർ​വീ​സി​ന് ഒ​രാ​ൾ​ക്ക് എ​സി ബ​സി​ന് ടി​ക്ക​റ്റ് നി​ര​ക്ക് 75 രൂ​പ​യും നോ​ണ്‍ എ​സി ടി​ക്ക​റ്റ് ചാ​ർ​ജ് 40 രൂ​പ​യു​മാ​ണ്. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും നി​ല​വി​ൽ നി​ല​യ്ക്ക​ലി​ൽ വ​രെ മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളൂ. ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത​തി​ന് ശേ​ഷം തീ​ർ​ഥാ​ട​ക​ർ നി​ല​യ്ക്ക​ൽ പ​ന്പ ചെ​യി​ൻ സ​ർ​വീ​സാ​ണ് ഉ​പ​യോ​ഗി​ക്കു​ക.‌
പ്ലാ​സ്റ്റി​ക് മാ​ലി​ന്യം, ത​ട​യു​ന്ന​തി​നാ​യി ബോ​ധ​വ​ത്ക​ര​ണം ‌
‌ശ​ബ​രി​മ​ല: മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം, കാ​ട്ടു​തീ എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.
പ​ന്പ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള കാ​ന​ന​പാ​ത​ക​ളി​ലാ​ണു ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
റേ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ൾ വ​ഴി​യും വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു​മാ​ണു ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്.
മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഇം​ഗ്ലീ​ഷ് എ​ന്നീ ആ​റു​ഭാ​ഷ​ക​ളി​ലാ​ണു ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​നു​പു​റ​മെ ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​ക്കോ ഗാ​ർ​ഡു​ക​ളു​ടെ​യും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സേ​വ​ന​വും ല​ഭ്യ​മാ​ണ്.
അ​ള​വും വി​ല​യും പ​രി​ശോ​ധി​ക്കും ‌
‌ശ​ബ​രി​മ​ല: സ​ന്നി​ധാ​നം, നി​ല​യ്ക്ക​ൽ, പ​ന്പ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വി​വ​ര പ​ട്ടി​ക എ​ല്ലാ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും ക​ട​ക​ളി​ലും പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. ഹോ​ട്ട​ലു​ക​ളി​ലും ക​ട​ക​ളി​ലും സം​യു​ക്ത സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ അ​ള​വും വി​ല​യും പ​രി​ശോ​ധി​ക്കു​ന്ന​തി​നും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് സ​ന്നി​ധാ​നം, പ​ന്പ, നി​ല​യ്ക്ക​ൽ, ളാ​ഹ മു​ത​ൽ ജി​ല്ല​യി​ലെ മ​റ്റു സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.‌
​എ​സ്ബി​ഐ പി​ൽ​ഗ്രിം സ​ർ​വീ​സ് ശാ​ഖ തു​ട​ങ്ങി ‌
‌ശ​ബ​രി​മ​ല: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ(​എ​സ്ബി​ഐ) ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ പി​ൽ​ഗ്രിം സ​ർ​വീ​സ് ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​ശി​വ​പ്ര​കാ​ശ് നി​ർ​വ​ഹി​ച്ചു. റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ സു​രേ​ഷ് കു​മാ​ർ കി​ള്ളി​യോ​ട്ട്, ലീ​ഡ് ഡി​സ്ട്രി​ക്റ്റ് മാ​നേ​ജ​ർ വി. ​വി​ജ​യ​കു​മാ​ര​ൻ, ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി ടി ​ആ​ർ പ്ര​ശാ​ന്ത്, സ്റ്റാ​ഫ് യൂ​ണി​യ​ൻ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും ന​ട​പ്പ​ന്ത​ലി​ലു​ള്ള ശാ​ഖ​യി​ൽ ല​ഭ്യ​മാ​ണ്. ‌‌