ര​ണ്ടാം​ദി​ന​ത്തി​ലും ക​ന​ത്ത മ​ഴ; ആ​വേ​ശം ന​ഷ്ട​പ്പെ​ടു​ത്താ​തെ മ​ത്സ​രാ​ർ​ഥി​ക​ൾ
Wednesday, November 20, 2019 11:11 PM IST
റാ​ന്നി: പ​ത്ത​നം​തി​ട്ട റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് മ​ഴ ക​ന​ത്തു. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​ന്നാം വേ​ദി​യു​ടെ പ​രി​സ​രം വെ​ള്ള​ത്തി​ൽ മു​ങ്ങി.
വി​വി​ധ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി​യ മ​ത്സ​രാ​ർ​ഥി​ക​ൾ ക​ന​ത്ത​മ​ഴ​യി​ൽ ന​ന​ഞ്ഞാ​ണ് വേ​ദി​യി​ൽ എ​ത്തി​യ​ത്. സ്കൂ​ൾ ഗ്രൗ​ണ്ടി​ന്‍റെ പ​ല ഭാ​ഗ​ത്ത് നി​ന്നും ഒ​ഴു​കി എ​ത്തി​യ മ​ഴ​വെ​ള്ളം പ്ര​ധാ​ന വേ​ദി​യി​ലും ക​യ​റി. എ​ങ്കി​ലും മ​ത്സ​ര​ത്തി​ന്‍റെ വീ​ര്യം ഒ​ട്ടും ചോ​രാ​തെ​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത​ത്.
മ​ഴ​യ്ക്കൊ​പ്പ​മെ​ത്തി​യ ഇ​ടി​യും മി​ന്ന​ലും മ​ത്സ​രാ​ർ​ഥി​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി.

ഹ​രി​ത​ചട്ടം പാ​ലി​ക്കാ​ൻ അ​ഞ്ചു​ഭാ​ഷ​ക​ളി​ൽ നി​ർ​ദേ​ശം

റാ​ന്നി: റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന പ​ത്ത് വേ​ദി​ക​ളി​ലും അ​ഞ്ചു ഭാ​ഷ​ക​ളി​ൽ അ​നൗ​ൺസ്മെ​ന്‍റ് ചെ​യ്യാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി ഹ​രി​ത​ക​മ്മി​റ്റി.
പൂ​ർ​ണ​മാ​യും ഹ​രി​ത​ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ വി​വി​ധ വേ​ദി​ക​ളി​ൽ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, സം​സ്കൃ​തം, അ​റ​ബി ഭാ​ഷ​ക​ളി​ൽ ഹ​രി​ത​നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കാ​നാ​യി അ​നൗ​ണ്‍​സ്മെ​ന്‍റു​ണ്ട്. പ​രി​പാ​ടി​യു​ടെ​പ്ര​കാ​ശ​ന ക​ർ​മം സാ​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ ഡി​ഡി​ഇ പി.​എ. ശാ​ന്ത​മ്മ​യ്ക്കു ന​ൽ​കി നി​ർ​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഹ​രി​കു​മാ​ർ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ എ​സ്. പ്രേം, ​പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സ​ലിം, ബി. ​പ്ര​മോ​ദ്, റി​സ​പ്ഷ​ൻ ക​ണ്‍​വീ​ന​ർ സ​ജി അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.