ജ​ല​നി​ര​പ്പു​യ​രും, കു​ളി​ക്ക​ട​വു​ക​ളി​ൽ ജാ​ഗ്ര​താ​നി​ർ​ദേ​ശം
Wednesday, November 20, 2019 11:13 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ഇ​ബി​യു​ടെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ല്‍ നി​ന്നു​ള്ള വൈ​ദ്യു​തോ​ത്പാ​ദ​ന​ത്തി​ന് അ​നു​സൃ​ത​മാ​യി പ​മ്പ, ക​ക്കാ​ട്ടാ​ര്‍ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ല്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഈ ​ന​ദി​ക​ളി​ലെ കു​ളി​ക്ക​ട​വു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളും അ​യ്യ​പ്പ​ഭ​ക്ത​രും അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ തീ​ർ​ഥാ​ട​ക​ൻ ഹൃ​ദ​യാ​ഘാ​ത​ത്തേ തു​ട​ർ​ന്ന് മ​രി​ച്ചു. മും​ബൈ മ​ല​യാ​ളി​യാ​യ തി​ല​ക് ന​ഗ​ർ സ്റ്റേ​ഷ​ൻ ചെ​ന്പൂ​ർ ഹൗ​സി​ൽ എം.​വി. ബാ​ല​നാ​ണ് (76) മ​രി​ച്ച​ത്. ഡോ​ളി​യി​ൽ സ​ഞ്ച​രി​ച്ച ബാ​ല​നെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മ​ര​ക്കൂ​ട്ടം എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലും അ​പ്പാ​ച്ചി​മേ​ട് കാ​ർ​ഡി​യാ​ക് സെ​ന്‍റ​റി​ലും പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.