ക​ലോ​ത്സ​വ വേ​ദി​യെ ക​ര​ള​ലി​യി​ച്ച് ഏ​ലി​ക്കു​ട്ടി​യു​ടെ ആ​ട് ജീ​വി​തം
Thursday, November 21, 2019 10:48 PM IST
‌റാ​ന്നി: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം നാ​ട​ക മ​ത്സ​ര​ത്തി​ൽ കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ച ഏ​ലി​ക്കു​ട്ടി​യു​ടെ ആ​ട് ജീ​വി​തം ഒ​ന്നാം സ്ഥാ​നം നേ​ടി. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ പൊ​തു ശ്മ​ശാ​ന​ത്തി​ൽ ഒ​രു​പ​റ്റം ആ​ടു​ക​ളു​മാ​യി ജീ​വി​ച്ച ഏ​ലി​ക്കു​ട്ടി​യു​ടെ ജീ​വി​തം പ​ത്ര​ത്താ​ളു​ക​ളി​ലൂ​ടെ വാ​യി​ച്ച​റി​ഞ്ഞാ​ണ് നാ​ട​ക​മാ​യി വേ​ദി​യി​ലെ​ത്തി​യ​ത്.

ഏ​ക​യാ​യി ജീ​വി​ച്ച ഏ​ലി​ക്കു​ട്ടി​യു​ടെ മ​ര​ണ​ത്തോ​ടെ ഒ​റ്റ​പ്പെ​ട്ടു​പോ​യ ആ​ടു​ക​ളും സ​ന്പാ​ദ്യ​വു​മെ​ല്ലാം നാ​ട​ക​ത്തി​ലെ വി​ഷ​യ​മാ​യി.ആ​സ്വാ​ദ​ക​രു​ടെ മ​നം നി​റ​ച്ച രം​ഗാ​വി​ഷ്കാ​ര​ത്തോ​ടെ നാ​ട​കം വേ​ദി​യി​ലെ​ത്തി​യ​പ്പോ​ൾ അ​വ​സാ​നം ഇ​തൊ​രു ക​ണ്ണീ​ർ​ക്ക​ഥ​യു​മാ​യി.

ഏ​ലി​ക്കു​ട്ടി ത​ന്‍റെ ജീ​വി​ത സ​മ​യ​ങ്ങ​ളി​ലെ​ല്ലാം ആ​രു​ടെ​യും ഒ​രു സ​ഹാ​യ​വും ഇ​ല്ലാ​തെ കൂ​ര​യ്ക്കു കീ​ഴി​ൽ അ​ന്തി​യു​റ​ങ്ങു​ക​യും ച​ന്ത​യി​ൽ ഉ​പേ​ക്ഷി​ച്ചു​ക​ള​യു​ന്ന ഒ​ല​ക്കീ​റും പ​നം​പാ​യ​യും മ​റ​യാ​ക്കി ശ്മ​ശാ​ന​ത്തി​ലെ ചെ​ളി​ക്കു​ണ്ടി​ൽ ജീ​വി​ക്കു​ന്പോ​ഴും ആ​രോ​ടും പ​രാ​തി​യോ പ​രി​ഭ​വ​വ​മോ ഉ​ണ്ടാ​യി​ല്ല.

എ​ന്നാ​ൽ ദു​ഷ്ട​ശ​ക്തി​ക​ൾ ഏ​ലി​ക്കു​ട്ടി​യു​ടെ ജീ​വ​നു​മെ​ടു​ത്ത​പ്പോ​ൾ അ​തി​നു പി​ന്നി​ലെ ചേ​തോ​വി​കാ​രം എ​ന്തെ​ന്ന​തു പ്രേ​ക്ഷ​ക​ർ​ക്കു മു​ന്പി​ലു​ള്ള ചോ​ദ്യ​വു​മാ​യി.ഏ​ലി​ക്കു​ട്ടി​യു​ടെ മ​ര​ണ​ത്തോ​ടെ ആ​ടു​ക​ളെ​യും കോ​ഴി​ക​ളെ​യും ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ വീ​തം വെ​ച്ച് എ​ടു​ക്കു​വാ​ൻ കാ​ണി​ച്ച ആ​വേ​ശം അ​വ​ർ​ക്ക് ഒ​രു വീ​ട് നി​ർ​മി​ച്ച് ന​ൽ​കാ​ൻ കാ​ണി​ച്ചി​രു​ന്നി​ല്ലെ​ന്ന് നാ​ട​കം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്നു.

നാ​ട​ക ര​ച​ന​യും സം​വി​ധാ​ന​വും കൊ​ടു​മ​ണ്‍ ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് നി​ർ​വ​ഹി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ത​വ​ണ​യാ​ണ് കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ കു​ട്ടി​ക​ൾ നാ​ട​ക​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​ന​ക്കാ​രാ​കു​ന്ന​ത്. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ എ ​ഗ്രേ​ഡും നേ​ടി​യി​രു​ന്നു. ജാ​ഷ്നി ഷാ​യി​സ്, ദേ​വി​ക, ആ​ർ​ദ്ര, മേ​ഘ, പ​ല്ല​വി, പാ​ർ​വ​തി, റി​നു, ജി​സ്ബി ജോ​ണ്‍, വൈ​ഷ്ണ​വ് ആ​ർ. നാ​യ​ർ, ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് വേ​ഷ​മി​ട്ട​ത്. ‌