ചാ​യ​ലോ​ട് പ​ള്ളി കൂ​ദാ​ശ ഇ​ന്നും നാ​ളെ​യും ‌‌
Thursday, November 21, 2019 10:48 PM IST
അ​ടൂ​ർ: ചാ​യ​ലോ​ട് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി കൂ​ദാ​ശ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. കൂ​ദാ​ശ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കാ​ൻ എ​ത്തു​ന്ന ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ, സ​ഖ​റി​യ മാ​ർ അ​ന്തോ​ണി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​രെ ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​ചാ​യ​ലോ​ട് സെ​ന്‍റ് ജോ​ർ​ജ് ആ​ശ്ര​മം യു​പി സ്കൂ​ൾ ക​വ​ല​യി​ൽ സ്വീ​ക​രി​ച്ച് പ​ള്ളി​യി​ലേ​ക്ക് ആ​ന​യി​ക്കും. ആ​റി​ന് സ​ന്ധ്യ ന​മ​സ്കാ​രം, ക​ല്ലി​ടീ​ൽ ശു​ശ്രൂ​ഷ, കൂ​ദാ​ശ ഒ​ന്നാം ഭാ​ഗം, ആ​ശി​ർ​വാ​ദം, അ​ത്താ​ഴ​വി​രു​ന്ന്. നാ​ളെ രാ​വി​ലെ 6.30ന് ​ദേ​വാ​ല​യ കൂ​ദാ​ശ ര​ണ്ടും മൂ​ന്നും ഭാ​ഗ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കും. തു​ട​ർ​ന്ന് കു​ർ​ബാ​ന, ആ​ശി​ർ​വാ​ദം,കൈ​മു​ത്ത്, സ്നേ​ഹ​വി​രു​ന്ന്. ‌