ചി​റ​പ്പാ​ട് പാ​ലം നി​ര്‍​മി​ക്കാ​ൻ 35 ല​ക്ഷം രൂ​പ ‌
Wednesday, December 4, 2019 11:36 PM IST
‌തി​രു​വ​ല്ല: ന​ഗ​ര​സ​ഭ 21-ാം വാ​ര്‍​ഡി​ലെ ചി​റ​പ്പാ​ട് പാ​ലം നി​ർ​മി​ക്കാ​ൻ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 35 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​റി​യി​ച്ചു.

പാ​ലം പ​ണി​യു​ന്ന​തി​നു​ള്ള ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ള്ള​താ​യും ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​ന്‍ പ​ണി തു​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു. ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല. വെ​ളി​യം​ക​ട​വ് - ചി​റ​പ്പാ​ട്- തി​രു​മൂ​ല​പു​രം റോ​ഡി​ല്‍ നി​ല​വി​ലു​ള്ള പാ​ലം ബ​ല​ക്ഷ​യ​ത്തി​ലാ​ണ്. പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ ക​ദ​ളി​മം​ഗ​ലം, ക​ല്ലു​ങ്ക​ല്‍, പു​ളി​ക്കീ​ഴ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എം​സി റോ​ഡി​ല്‍ നി​ന്നും എ​ളു​പ്പ മാ​ര്‍​ഗ​വു​മാ​ണ്.‌