ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മം കാട്ടിയതിനു അ​റ​സ്റ്റി​ൽ
Thursday, December 5, 2019 10:44 PM IST
അ​ടൂ​ർ: സു​ഹൃ​ത്തി​ന്‍റെ അ​പ​ക​ട​മ​ര​ണ​വി​വ​രം അ​റി​ഞ്ഞ് അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വാ​ക്ക​ളെ ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും വ​നി​താ ഡോ​ക്ട​റു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​ന് അ​റ​സ്റ്റ് ചെ​യ്തു.
ഓ​മ​ല്ലൂ​ർ പ​ന്ന്യാ​ലി​ൽ പൗ​വ​ത്ത് തു​ണ്ടി​ൽ എ​സ്. ശ​ര​ത് (24), താ​ഴെ​വെ​ട്ടി​പ്പു​റം വ​ട​ക്കേ​തി​ൽ അ​ഭി​ലാ​ഷ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.ത​ട്ട റോ​ഡി​ൽ പോ​ത്രാ​ട് ജം​ഗ്ഷ​നു സ​മീ​പം മ​രി​ച്ച ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി അ​നൂ​പി​ന്‍റെ അ​പ​ക​ട​മ​ര​ണ​വി​വ​രം അ​റി​ഞ്ഞ് എ​ത്തി​യ​താ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​വ​ർ.
അ​നൂ​പി​ന്‍റെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ഡോ​ക്ട​റു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. ഇ​ത​റി​ഞ്ഞെ​ത്തി​യ സ്പെ​ഷ​ൽ പോ​ലീ​സി​നെ​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ​യും മ​ർ​ദി​ക്കു​ക​യു​മു​ണ്ടാ​യി. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.